Showing posts with label സഹൃദയര്‍. Show all posts
Showing posts with label സഹൃദയര്‍. Show all posts

Tuesday, February 2, 2010

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ അന്തരിച്ചു, ഹനീഫയെക്കുറിച്ച് പ്രത്യേകമായി ഒന്നും പറയാനില്ല, ഒരു പറച്ചിലുകാരനും പറഞ്ഞു തീര്‍ക്കാന്‍ ആവാത്ത ആ പ്രതിഭയെക്കുറിച്ച് എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നു.
എനിക്കുമുണ്ട്‌ ചെറിയോരനുഭവം,
2005 ല്‍ കോഴിക്കോട് എയര്‍പോര്‍ടില്‍ ചെക്ക്‌ ഇന്‍ കഴിഞ്ഞു സെക്യൂരിടീ ചെകിന് കാത്തു നില്കുന്നു, ദേ അപ്പുറത്ത് മൂലയില്‍ ഒരാള്‍ , കൊച്ചിന്‍ ഹനീഫ, നീല ജീന്‍സും ഇളം പച്ച ടി ഷേര്‍ടും വേഷം, പലരും അടുത്തടുത്ത് പതുങ്ങി കളിക്കുന്നു, എല്ലാവര്‍ക്കും മുട്ടാന്‍ ഒരു ഇത്‌!

വലത് വശത്ത്‌ കൂടി അടുത്ത്‌ ചെന്നു
" അസ്സലാമു അലൈകും",
എന്നോടാണോ എന്ന ഭാവത്തില്‍ ഒരു നോട്ടം, ആണെന്ന് ഉറപ്പുവരുത്തിയ ശേഷം പതുക്കെ "വഅലൈകും അസ്സലാം",

"ആരാധകന്‍ അല്ല, ഒരു പ്രേക്ഷകന്‍"
അത്‌ ഏറ്റു, ഉടനെ മറുപടി വന്നു, ഒരു പുഞ്ചിരിയുടെ അകമ്പടിയോടെ
"ആയികോട്ടെ അനിയാ"

"ഇക്കാ എങ്ങോട്ടാ, ഗള്‍ഫ് പ്രോഗ്രാം ഉണ്ടോ"
"ഇല്ല, മദ്രാസ്‌ ലേക്ക് ആണ്"

"ഇക്കയുടെ കുടുംബത്തിനും കുട്ടികള്‍ക്ക്മൊക്കെ സുഖം അല്ലേ?"

വീണ്ടും ഏറ്റു

" ഓ സുഖം എങ്ങോട്ടാ?", "ദുബായിക്ക്"
"ജോലിയൊക്കെ സുഖം?", "സുഖം"

ആരോ ഒരാള്‍ കൈ പൊക്കി വിളിക്കുന്നു, താഴെ വെച്ചിരുന്ന ഹാന്‍ഡ് ബാഗ്‌ കയ്യിലെടുത്ത്‌, "എന്നെ വിളിക്കുന്നു, പൊയ്കോട്ടെ, കാണാം", എന്റെ നീട്ടിയ കൈക്ക്‌ ഒരു ഷേയ്ക്ക് ഹാന്‍ഡ്, ഒരു ചിരി

തീര്‍ന്നു, കൊച്ചിന്‍ ഹനീഫയെ ആദ്യമായും അവസാനമായും കണ്ടത്‌ അന്നാണ്.
ആ പ്രതിഭയുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ആദരാന്ജലി.

Friday, January 8, 2010

ബെര്‍ളിയും ചില അല്‍പന്മാരും

ബെര്‍ലി തോമസ്‌ എന്ന ബ്ലോഗ്ഗര്‍, മലയാള ബ്ലോഗര്‍ മാരില് ശ്രധേയനാണ്‌, ബേര്‍ലിയുടെ പല രചനകളും ഏറെ പ്രചാരം നേടിയിട്ടുണ്ട്‌, പല പ്രസിധീകരണകളും അവ പ്രസിധീകരിചീട്ടുണ്ട്‌, ഈ മേയ്ലൂകളായി ലോകം മൊത്തം പ്രചരിച്ചിട്ടുണ്ട്‌ ഇപ്പോഴും പ്രചരിക്കുന്നു,

അടുത്ത കാലത്ത് ബെര്‍ലി എഴുതിയ 'നെയ്യപ്പ ദൂരന്തം ഒരു ന്യൂസ് അവര്‍ അവതരണം' എന്ന ഹസ്യ ലേഖനം ചന്ദ്രിക ദിനപ്പത്രം പുന പ്രസിിധീകരിച്ചിട്ടുണ്ട്‌ ബെര്‍ളിയുടെ പേരു വെച്ചു തന്നെ,
ഇതേ സാധനം കലാ കൌമുദി വാരികയുടെ പുതിയ ലക്കത്തില്‍ (vol : 36, issue 12) പ്രഭ നാരായണ പിള്ള അയച്ചു കൊടുത്തത്‌ എന്ന പേരില്‍ പ്രസിധീകരിച്ചിട്ടുണ്ട്‌

ഈ പ്രഭ നാരായണ പിള്ള പണ്ട് കല കൌമുദിയില്‍ പ്രവര്‍ത്തിച്ചിരുന്ന' മരിച്ചു പോയ എം പി നാരായണ പിള്ളയുടെ വിധവ ആണെന്ന് തോന്നുന്നു മുമ്പയില്‍ താമസിക്കുന്ന വയസ്സായ ആ ആയമ്മക്ക്‌ എവിടെ നിന്നോ കിട്ടിയ ഈമെയില്‍ വീട്ടില്‍ പതിവായി വെറുതെ കിട്ടുന്ന (ഭര്‍ത്താവിന്റെ പേരില്‍) പ്രസിധീകരണമായ കലാ കൌമുദിക്ക്‌ അയച്ചു കൊടുത്തിട്ടുണ്ടാകാം അതു കിട്ടിയ കലാകൌമുദിക്ക്‌ വിവിധ തസ്തികകളില്‍ എഡിറ്റര്‍മാറയി ആര്‍ പേര്‍ ഉള്ളാതായി വാരികയുടെ ആദ്യ പേജില്‍ തന്നെ അച്ചടിച്ചു വെച്ചിട്ടുണ്ട്‌

കെ സുകുമാരന്‍, പ്രസാദ് ലക്ഷ്മണന്‍, കെ ബാലചന്ദ്രന്‍, വി ടി ഷേല്‍വാരാജ്, പി ശശിധരന്‍, പി രവി കുമാര്‍.

കേരളത്തിലെ ഒരു ആനുകാലികത്തിന്റെ തലപ്പത്ത് ഇരിക്കുന്ന ഇവര്‍ ആയിരക്കണക്കിനാളുകള്‍ വായിച്ച ബേര്‍ലിയുടെ ലേഖനം കണ്ടിട്ടില്ല!,
ചന്ദ്രിക പത്രം പുനപ്രസിധീകരിച്ചതും വായിച്ചിട്ടില്ല!
ഏതോ ഒരു ആയമ്മ അയച്ചു തന്നു, അതു കൊണ്ട് അവരുടെ പേര്‍ വെച്ചു പ്രസിധീകരിക്കുന്നു!

മേല്‍ പേരു വെച്ച എഡിറ്റര്‍ മാര്‍ എന്ന അല്‍പന്മാര്‍ ഇതും ഇതിലപ്പുറവും ചെയ്യും എന്നറിയാന്‍ ഇതേ ലക്കം വാരികയില്‍ സക്കറിയയുടെ ലേഖനത്തിന്റെ കൂടെ കൊടുത്ത ചിത്രങ്ങള്‍ കണ്ടാല്‍ മതി

ആവശ്യത്തിന്‌ സെക്സും ,വര്‍ഗീയാതയും, ഇപ്പൊഴിതാ മോഷണവും,
സാധനം വിറ്റു പോകാന്‍ മറ്റെന്ത് വേണം?


ബേര്‍ലിയെ വായിക്കാന്‍
berlytharangal.com

Saturday, October 24, 2009

ബി ആര്‍ പി ഭാസ്കറും കുഴൂര്‍ വില്‍സനും


ബി ആര്‍ പി ഭാസ്കറിന് ഒരു മുഖവുര വേണമെന്ന് തോന്നുന്നില്ല , കേരള ത്തിലെ മൊത്തം മാധ്യമ പ്രവര്‍ത്തകരുടെ വിശ്വാസ്യത ഒരു തട്ടിലും ബി ആര്‍ പി യുടേത്‌ മറ്റേ തട്ടിലും വച്ചാല്‍ കനം കൂടുതല്‍ ബി ആര്‍ പി യുടെ തട്ടിനായിരിക്കും
കുഴൂര്‍ വില്‍സനെ നേരിട്ടു കണ്ടിട്ടില്ല , ചില കവിതകളൊക്കെ വായിച്ചിട്ടുണ്ട്, ഏഷ്യാനെറ്റ്‌ റേഡിയോയില്‍ വാര്‍ത്ത വായിക്കുന്നത് കേട്ടിട്ടുണ്ട് കവിതയിലും വാര്‍ത്തയിലുമൊക്കെ തന്‍റെ "സിഗ്നേച്ചര്‍ ", ഇടാന്‍ വിത്സന് കഴിയുന്നുണ്ട് എന്നും തോന്നിയിട്ടുണ്ട്, സ്വന്തം തലച്ചോര്‍ മറ്റാര്‍ക്കോ പണയപ്പെടുതിയിട്ടില്ലാത്ത , വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന പത്രപ്രവര്‍ത്തകരില്‍ ഒരാള്‍ ,
ഈ ധാരണ ഊട്ടി ഉറപ്പിക്കുന്ന ഒരു അനുഭവം കഴിഞ്ഞ ആഴ്ചയില്‍ ഉണ്ടായി
ഏഷ്യാനെറ്റ്‌ റേഡിയോ ചിലപ്പോഴെങ്കിലും കേള്‍ക്കാറുണ്ട്, അതില്‍ കേരളം വിളിക്കുന്നു എന്ന പരിപാടി ഏറെ അസഹ്യ മായിരുന്നു വില്‍സണ്‍ അവതാരകനായി എത്തുന്നത് വരെ, പരിപാടിയിലേക്ക് വിളിക്കുന്ന വരൊക്കെ വെറും എഭ്യന്മാര്‍ എന്ന് തന്‍റെ ശബ്ദ വിന്യാസത്തിലൂടെ പരിഹസിക്കുന്ന ഒരു മാന്യ ദേഹമായിരുന്നു അവതാരകന്‍ (ചന്ദ്രസേനനോ , ചന്ദ്രഹാസനോ എന്തോ ഒന്ന് ) വില്‍സണ്‍ വന്നതോടെ വിളിക്കുന്നവര്‍ക്ക് എന്തെങ്കിലും ഒക്കെ പറയാനും അവതാരകന് ഇടപെടാനുമൊക്കെ പറ്റുന്ന അത്യാവശ്യം സ്റ്റാന്‍ഡേര്‍ഡ് ഉള്ള ഒരു പരിപാടി ആയിരിക്കുന്നു എന്ന് പറയാതെ വയ്യ .
കാര്യത്തിലേക്ക് വരാം, ഏതാനും ദിവസം മുമ്പ്‌ കേരളം വിളിക്കുന്നു എന്ന പരിപാടിയില്‍ വിഷയം കേട്ട് ശരിക്കും അമ്പരന്നു , വര്‍ക്കലയിലെ ഡി എച്ച് ആര്‍ എം പ്രശ്നവുമായി ബന്ധപ്പെട്ട് ബി ആര്‍ പി ഭാസ്കറും കൂട്ടരും നടത്തിയ വസ്തുതന്വേഷണ റിപ്പോര്‍ട്ടിന്‍ മേല്‍ ചര്‍ച്ച , കേരള ത്തിലെ മുഖ്യ ധാര മാധ്യമങ്ങള്‍ (ഏഷ്യാനെറ്റ്‌ ഉള്‍പ്പടെ) തമസ്കരിച്ച , അര്‍ഹിക്കുന്ന പ്രാധാന്യം കൊടുക്കാതെ ഒതുക്കിയ ഒരു വാര്‍ത്ത ക്കുമേല്‍ ചര്‍ച്ച! അതും ഏഷ്യാനെറ്റ്‌ പോലെ , വാര്‍ത്ത സൃഷ്ടിക്കാനും മുക്കാനുമൊക്കെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു മാധ്യമത്തില്‍.
മനസ്സ് പറഞ്ഞു , കുഴൂര്‍ വിലസന്റെ ഇടപെടല്‍ തന്നെയാകും ഇതിനു പിന്നില്‍ , ആണെങ്കില്‍ വില്‍സാ നന്ദി , സ്വന്തം തലച്ചോറ് രാഷ്ട്രീയ ,മത നേതാക്കന്മാര്‍ക്ക്‌ പാട്ടത്തിനു കൊടുത്തിട്ടില്ലാത്ത ശ്രോദ്ധാക്കള്‍ക്ക് ഇതൊരു വലിയ ആശ്വാസം തന്നെയാണ് ,
പക്ഷെ ഈ ഒരു ലൈനില്‍ താങ്കള്‍ക്ക് എത്ര കാലം ഏഷ്യാനെറ്റ്‌ ല്‍ തുടരാന്‍ കഴിയുമെന്ന ആശങ്ക സ്ഥാനത്ത് തന്നെയല്ലേ?

Friday, October 23, 2009

യേശുദാസും സ്റ്റാര്‍സിങ്ങേഴ്സും പിന്നെ ചാനലുകാരും

D ÈNæ{ÞæA Õà¿ßÈáçÕIßJæKÏÞÃá ÉÞ¿ßÏÄí. ®KÞW, ²øá çÜÞGùß ¿ßAxí çÉÞæÜ ¦ÖæµÞ¿áJá ÉÞ¿ßAáKÄßçÈÞ¿í ®ÈßAí ²GᢠçÏÞ¼ßMßÜï. ÉÞGá µÝßEá ·ÞϵX Äæa ®Øí®¢®Øí ÕßÜÞØ¢ ÉùEá çÕÞGáæº‡ÞX ÏÞºßAáKá. ææµÈàGß æÄIáKÄáçÉÞæÜÏÞÃßÄí. ·ÞϵX æÄIßÏÜï.
çÏÖáÆÞØí

ദാസേട്ടാ, വഴിയരികില്‍ തെണ്ടുന്ന തെണ്ടികളില്‍ ഭൂരിഭാഗവും , കണ്ണ്‌ കുത്തിപൊട്ടിച്ചും അംഗ വൈകല്യം വരുത്തിയും തന്നെ തെണ്ടാന്‍ പറഞ്ഞയക്കുന്ന മുതലാളിക്ക് വേണ്ടിയാണ് തെണ്ടുന്നത്‌, നമ്മുടെ സ്റ്റാര്‍ സിങ്ങേഴ്സ് പിള്ളേരും തെണ്ടുന്നത്‌ ചാനല്‍ മുതലാളി മാര്‍ക്കുവേണ്ടിതന്നെയല്ലേ !

എത്തി നോക്കിയവര്‍

hit counter
Provided by website-hit-counters.com hit counter page.