ബെര്‍ലി തോമസ് എന്ന ബ്ലോഗ്ഗര്‍, മലയാള ബ്ലോഗര്‍ മാരില് ശ്രധേയനാണ്, ബേര്‍ലിയുടെ പല രചനകളും ഏറെ പ്രചാരം നേടിയിട്ടുണ്ട്, പല പ്രസിധീകരണകളും അവ പ്രസിധീകരിചീട്ടുണ്ട്, ഈ മേയ്ലൂകളായി ലോകം മൊത്തം പ്രചരിച്ചിട്ടുണ്ട് ഇപ്പോഴും പ്രചരിക്കുന്നു,
അടുത്ത കാലത്ത് ബെര്‍ലി എഴുതിയ 'നെയ്യപ്പ ദൂരന്തം ഒരു ന്യൂസ് അവര്‍ അവതരണം' എന്ന ഹസ്യ ലേഖനം ചന്ദ്രിക ദിനപ്പത്രം പുന പ്രസിിധീകരിച്ചിട്ടുണ്ട് ബെര്‍ളിയുടെ പേരു വെച്ചു തന്നെ,
ഇതേ സാധനം കലാ കൌമുദി വാരികയുടെ പുതിയ ലക്കത്തില്‍ (vol : 36, issue 12) പ്രഭ നാരായണ പിള്ള അയച്ചു കൊടുത്തത് എന്ന പേരില്‍ പ്രസിധീകരിച്ചിട്ടുണ്ട്
ഈ പ്രഭ നാരായണ പിള്ള പണ്ട് കല കൌമുദിയില്‍ പ്രവര്‍ത്തിച്ചിരുന്ന' മരിച്ചു പോയ എം പി നാരായണ പിള്ളയുടെ വിധവ ആണെന്ന് തോന്നുന്നു മുമ്പയില്‍ താമസിക്കുന്ന വയസ്സായ ആ ആയമ്മക്ക് എവിടെ നിന്നോ കിട്ടിയ ഈമെയില്‍ വീട്ടില്‍ പതിവായി വെറുതെ കിട്ടുന്ന (ഭര്‍ത്താവിന്റെ പേരില്‍) പ്രസിധീകരണമായ കലാ കൌമുദിക്ക് അയച്ചു കൊടുത്തിട്ടുണ്ടാകാം അതു കിട്ടിയ കലാകൌമുദിക്ക് വിവിധ തസ്തികകളില്‍ എഡിറ്റര്‍മാറയി ആര്‍ പേര്‍ ഉള്ളാതായി വാരികയുടെ ആദ്യ പേജില്‍ തന്നെ അച്ചടിച്ചു വെച്ചിട്ടുണ്ട്
കെ സുകുമാരന്‍, പ്രസാദ് ലക്ഷ്മണന്‍, കെ ബാലചന്ദ്രന്‍, വി ടി ഷേല്‍വാരാജ്, പി ശശിധരന്‍, പി രവി കുമാര്‍.
കേരളത്തിലെ ഒരു ആനുകാലികത്തിന്റെ തലപ്പത്ത് ഇരിക്കുന്ന ഇവര്‍ ആയിരക്കണക്കിനാളുകള്‍ വായിച്ച ബേര്‍ലിയുടെ ലേഖനം കണ്ടിട്ടില്ല!,
ചന്ദ്രിക പത്രം പുനപ്രസിധീകരിച്ചതും വായിച്ചിട്ടില്ല!
ഏതോ ഒരു ആയമ്മ അയച്ചു തന്നു, അതു കൊണ്ട് അവരുടെ പേര്‍ വെച്ചു പ്രസിധീകരിക്കുന്നു!
മേല്‍ പേരു വെച്ച എഡിറ്റര്‍ മാര്‍ എന്ന അല്‍പന്മാര്‍ ഇതും ഇതിലപ്പുറവും ചെയ്യും എന്നറിയാന്‍ ഇതേ ലക്കം വാരികയില്‍ സക്കറിയയുടെ ലേഖനത്തിന്റെ കൂടെ കൊടുത്ത ചിത്രങ്ങള്‍ കണ്ടാല്‍ മതി
ആവശ്യത്തിന് സെക്സും ,വര്‍ഗീയാതയും, ഇപ്പൊഴിതാ മോഷണവും,
സാധനം വിറ്റു പോകാന്‍ മറ്റെന്ത് വേണം?
ബേര്‍ലിയെ വായിക്കാന്‍
berlytharangal.com
Showing posts with label ദുഷ്ട ജന്മങ്ങള്‍. Show all posts
Showing posts with label ദുഷ്ട ജന്മങ്ങള്‍. Show all posts
Friday, January 8, 2010
Sunday, December 20, 2009
അപ്പൊ അതാണ് കാര്യം, ഉണ്ണിത്താനേ !
ഇന്നു രാവിലെ മുതല്‍ നമ്മുടെ കൈരളി ചാനല്‍ ആഘോഷിക്കുകയാണ്, രാജ് മോഹന്‍ ഉണ്ണിത്താന്‍ വെടി വെച്ച കഥ, ഇന്നലെ രാത്രിയാണ് സംഭവം. ഏകദേശം പത്തു കൊല്ലം മുമ്പ് ഇതേപോലെ ഒരാഘോഷം നടന്നിരുന്നു, അന്നത്തെ നായകന്‍ കുഞ്ഞാലികുട്ടി ആയിരുന്നു, അന്നത്തെ ആഘോഷത്തില്‍ കൈരളി മാത്രമല്ല, ഏഷ്യനെറ്റും ഇന്ത്യവിഷ്യനും ഒക്കെ സജീവമായി പങ്കെടുത്തു, ഇന്നത്തെ ആഘോഷത്തില്‍ പക്ഷേ ഇവരൊന്നും ഇല്ല. എന്തായിരിക്കും കാരണം
ഒരു നേതാവിനെ ജനകള്‍ക്കിടയില്‍ അപഹസ്യനാക്കണ്ട എന്നു കരുതിക്കാണുമോ? എങ്കില്‍ അതു കുഞ്ഞാലികുട്ടിക്കും ബാധകമാണല്ലോ അപ്പോള്‍ അതല്ല കാര്യം പിന്നെന്തായിരിക്കും?, ആലോചിച്ചിട്ട് ഒരു വ്യത്യാസമേ കാണുന്നുള്ളൂ, കുഞ്ഞാലികുട്ടി വെടിവെക്കാന്‍ ഉപയോഗിച്ച ആയുധത്തിന്റെ അറ്റത്ത് അല്പം തൊലികളഞ്ഞിട്ടുണ്ട്, പിന്നെ ആയുധം എന്താവശ്യത്തിന് ഉപയോഗിച്ചാലും കഴുകി വെക്കും, ഉണ്ണിത്താന്‍ ഇതു രണ്ടും ചെയ്യില്ല. വേറെ വല്ല വ്യത്യാസ്‌വും ഉണ്ടോ കൂട്ടരെ ??
Thursday, December 17, 2009
കോടിയേരിയും ചെന്നായ തന്നെ!
പോലീസ് സ്റ്റേഷനിലും ബോംബ് ഉണ്ടാക്കും എന്ന് പറഞ്ഞ കോടിയേരി ബാലകൃഷ്ണന്‍ തന്നെ ആഭ്യന്തര മന്ത്രി ആയത് നമ്മുടെ പുണ്യം, സ്വന്തം മക്കളെ കാശ് ഉണ്ടാക്കാന്‍ വിദേശത്തേക്ക് വീടുകയും ആരാന്റെ മക്കളെ കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കുകയും പാറ്‍ടി ഉണ്ടാക്കുകയും ചെയ്യുന്ന കോടിയേരി മാര്‍ക്ക്, പാരയായി വന്ന ടി എച്ച് ആര്‍ എം നെ, തീവ്രവാദം പറഞ്ഞു ഒതുക്കി, വര്‍ക്കല കോളനിയിലെ പാവങ്ങളെ ഇന്നുവരെ തെളിയിക്കപ്പെടാത്ത ഒരു കൊലപാതാകത്തിന്റെ പേരില്‍ ചവിട്ടി മെതിച്ചപ്പോള്‍ ഒന്നുറക്കെ ഒച്ചവെച്ചത് ബി ആര്‍ പി ഭാസ്കര്‍ അടക്കമുള്ള മനുഷ്യവകാശ പ്രവര്‍ത്തകരാണ്. ഇപ്പോള്‍ അവര്‍ തീവ്രവാതി കളെ സഹായിക്കുന്നു എന്ന് കോടിയേരി പറയുന്നു, ശരിയാണ്, മനുഷ്യര്‍ക്കല്ലേ മനുഷ്യാവകാശം, പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാരനും ദലിതനും മനുഷ്യരല്ലല്ലോ!, ഇല്ല കോടിയേരി ഞ്ഞജങ്ങളും മനുഷ്യരാണെന്ന് തന്റെ യോക്കെ ശവത്തില്‍ ചവിട്ടി നിന്ന് കൊണ്ട് അധസ്ഥിത ജനവിഭാഗം വിളിച്ചു പറയുന്ന കാലം ഏറെ വിദൂരമല്ല
Sunday, November 8, 2009
അഡ്വക്കറ്റ് ജയശങ്കര്‍, ചെന്നായ തന്നെ !
വാര്‍ത്താ ചാനലുകളിലെ രാഷ്ട്രീയ നിരീക്ഷകനായിട്ടാണ് ജയശങ്കറിനെ കണ്ടുതുടങ്ങിയത്, വൈകുന്നേരങ്ങളിലെ വാര്‍ത്താ മണിക്കൂറുകളില്‍ നിഷ്പക്ഷ നിരീക്ഷകന്റെ റോള്‍, ഇന്ത്യ വിഷനിലെ വാരാന്ത്യം പരിപാടി കണ്ടപ്പോള്‍ ഇയാളിലെ നിഷ്പക്ഷന്‍ പതുക്കെ തലവലിക്കുന്നതും വിഷ ജീവി തല നീട്ടുന്നതും ദൃശ്യ മായി ത്തുടങ്ങി .
ജാതിയും മതവും തിരിച്ച് , സമൂഹത്തില്‍ പൊതുവേ അംഗീകാരം നേടിയ ആളുകളെ അപഹസിക്കുകയും ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ആളാക്കി ഒതുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട് ജയശങ്കര്‍ , ആളുകളെ ചിരിപ്പിക്കാന്‍ കോപ്പൊന്നും കിട്ടാതെ വരുമ്പോള്‍ തെറി പറഞ്ഞു താമാശ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ആധുനീക കൊമേഡിയന്‍ മാരെ പ്പോലെ തന്‍റെ വാരാന്ത്യം കാണാന്‍ ജയശങ്കര്‍ കാണിക്കുന്ന തറവേല എന്നേ ആദ്യം തോന്നിയിരുന്നുള്ളൂ , പക്ഷെ ഇടക്കൊരിക്കല്‍ കേരളത്തിലെ പത്രങ്ങളില്‍ ഒരു വിഭാഗത്തെ മുസ്ലിം പത്രങ്ങള്‍ എന്ന് വിശേഷിപ്പിച്ചത് കേട്ടപ്പോള്‍ ഇയാളെ സൂക്ഷിക്കണം എന്ന് തന്നെ തോന്നി ,
മാധ്യമം , സിറാജ്, ചന്ദ്രിക, വര്‍ത്തമാനം, തേജസ്, തുടങ്ങി മുസ്ലിം മാനേജ്മെന്റിന് കീഴിലുള്ള പത്രങ്ങളില്‍ എഡിറ്റര്‍ മുതല്‍ പ്രൂഫ് റീഡര്‍ , കമ്പോസിംഗ് , അട്മിനിസ്ട്രസ്സഷന്‍ , തുടങ്ങി യുള്ള മേഖലകളിലൊക്കെ ജോലിചെയ്യുന്ന വരില്‍ ഭൂരിഭാഗവും മറ്റു സമുദായക്കാരാണ്, കേരളത്തിലെ പ്രഗല്‍ഭരായ പല പത്ര പ്രവര്‍ത്തകരും ഈ പത്രങ്ങളില്‍ ജോലി ചെയ്യുന്നുണ്ട് , ജയശങ്കര്‍ ശ്രമിക്കുന്നത് പക്ഷെ മുസ്ലിംകള്‍ പത്രം നടത്തിയാലും അവര്‍ മുഖ്യ ധാരക്ക് പുറത്തു തന്നെ എന്ന് പറയാനാണ് , മുസ്ലിം നടത്തുന്ന പത്രം മുസ്ലിം പത്രം , എന്നാല്‍ മലയാള മനോരമയും , മംഗളവും , ദീപികയും അടക്കമുള്ള പത്രങ്ങള്‍ ജയശങ്കരിന്റെ കണ്ണില്‍ ക്രിസ്ത്യന്‍ പത്രങ്ങള്‍ അല്ല.! മാതൃഭുമിയും , കൌമുദിയും , അടക്കമുള്ള ഹിന്ദു മാനേജ്മെന്റ് പത്രങ്ങള്‍ ഹിന്ദു പത്രങ്ങളുമല്ല !, പ്രശ്നം മുസ്ലിം വിരോധം തന്നെ !
പിന്നീടൊരിക്കല്‍ , ലവ് ജിഹാദില്‍ വാരാന്ത്യക്കാരന്റെ ഒരു ഇടപെടല്‍ കണ്ടു, വിഷയം കെ സി ബി സി യുടെ പ്രമേയം പിന്നെ മാധ്യമത്തില്‍ വന്ന ഈ വിഷയത്തിലുള്ള ഒരു പരമ്പര (എഴുതിയത് കെ എം ജാഫര്‍ എന്ന റിപ്പോര്‍ട്ടര്‍), ഇത് രണ്ടും മുമ്പില്‍ വെച്ച ജയശങ്കരിന്റെ ചോദ്യം , നാം കത്തോലിക്കാ സഭ പറയുന്നത് വിശ്വസിക്കണോ ? അതോ ജമാഅത്തെ ഇസ്ലാമി പറയുന്നത് വിശ്വസിക്കണോ?
എങ്ങനെയുണ്ട് ജയശങ്കരിന്റെ താരതമ്യം !,
കത്തോലിക്ക സഭ യുടെ പ്രമേയം ഒരു വശത്ത് , ജമാഅത്തെ ഇസ്ലാമിക്കാരായ ചിലര്‍ നേത്രത്വം നല്‍കുന്ന, കേരളീയ സമൂഹത്തില്‍, സാംസ്ക്കാരിക പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രത്യേകിച്ചും, മതഭേദമന്യേ അംഗീകാരം നേടിയ ഒരു പത്രത്തില്‍ വന്ന ഒരു പരമ്പര ഒരുവശത്ത്, ( ജമാത്തെ ഇസ്ലാമിക്ക് പ്രബോധനം എന്നൊരു മുഖ പത്രമുണ്ട് , അതിലാണ് ലേഖനം വന്നതെങ്കില്‍ ഒരല്‍പം നീതി കാരണം കൊടുക്കാമായിരുന്നു ) ഇത് രണ്ടും താരതമ്യപ്പെടുത്തി ജയശങ്കര്‍ പറയുന്നു ഒന്ന് കത്തോലിക്ക സഭയുടെ നിലപാട് , ഒന്ന് ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് , ഇയാള്‍ വര്‍ഗീയ വാദി അല്ലെങ്കില്‍ പിന്നെ ആരാണ് വര്‍ഗീയ വാദി ?!
ഈ ചെന്നായ യുടെ യഥാര്‍ത്ഥ മുഖം വ്യക്തമാക്കിയ മറ്റൊന്ന് കൂടി കണ്ടു ജീവന്‍ ടി വി യില്‍ , ഉപതെരെഞ്ഞെടുപ്പിന് തലേന്ന് ഒരു പതിവ് ചാനല്‍ ചര്‍ച്ചയില്‍ സ്റ്റുഡിയോ യില്‍ ഇരുന്ന്‍ പങ്കെടുത്ത ജയശങ്കരിന്റെ അഭിപ്രായ മെന്തന്നല്ലേ " ആലപ്പുഴ സീറ്റ് കാലങ്ങളായി നായര്‍ സമുദായത്തിന്റെ കയ്യില്‍ ആണ് , എന്‍ ഡി പി ഉള്ള കാലം മുതല്‍ , കേരളത്തിലെ സമുദായ സമവാക്യം തെറ്റിച്ചുകൊണ്ട് ശുക്കൂറിനെ സ്ഥാനാര്‍ഥി ആക്കിയപ്പോള്‍ തന്നെ എന്‍ എസ് എസ് കാര്യം പറഞ്ഞിട്ടുണ്ട്, ലവ് ജിഹാദ് പോലുള്ള പ്രശ്നങ്ങള്‍ നില നില്‍ക്കുമ്പോള്‍ ക്രിസ്ത്യാനികളും ഹിന്ദുക്കളും എന്ത് നിലപാടെടുക്കും എന്ന്‍ ഊഹിക്കാവുന്നതേയുള്ളൂ , ശുക്കൂര്‍ എന്‍ ഡി എഫ് മായി ബന്ധ മുള്ള, ആള് കൂടിയാണ് , ഈ വിഷയങ്ങള്‍ മറ്റു രണ്ടു മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പിനെ യും സ്വാധീനിക്കും എന്നാണു ഞാന്‍ വിശ്വസിക്കുന്നത് " ,
യുവ മോര്‍ച്ചാ നേതാവ് സുരേന്ദ്രനോ , കുമ്മനം രാജശേഖരാണോ പോലും പറയാന്‍ അറക്കുന്ന രീതിയില്‍, സ്ഥാനാര്‍ഥി ശുകൂര്‍ മുസ്ലിമാണ് അയാളെ തോല്പിക്കണം എന്ന്‍ ജയശങ്കര്‍ പറയുന്നു , അതിനയാള്‍ കണ്ടെത്തുന്ന ന്യായങ്ങള്‍ എത്ര ബാലിശമാണെന്ന് അയാള്‍ക്ക് തന്നെ അറിയാം, നായന്മാര്‍ മത്സരിക്കുന്ന സീറ്റ് അവര്‍ക്ക് തന്നെ എന്ന്‍ സ്വബോധമുള്ള ആരെങ്കിലും പറയുമോ ഒരു ജനാധിപത്യ രാജ്യത്ത്? കേരളത്തിലെ ജനസംഖ്യയില്‍ നാലില്‍ ഒന്ന് വരുന്ന മുസ്ലിം സമുധയത്തിന്റെ നിയമ സഭയിലെയും , മന്ത്രിസഭയിലെയുമൊക്കെ പ്രാധിനിത്യം അര്‍ഹിക്കുന്നതിന്റെ പകുതി പോലും ഇല്ലെന്നിരിക്കെ അവര്‍ക്ക് വാരിക്കോരി കൊടുക്കുന്നു എന്ന ആരോപണം ആരാണ് വിശ്വസിക്കുക! ഹിന്ദു വര്‍ഗീയത രാഷ്ട്രീയ മാക്കുന്നവരും , അത് സര്കുലെസഷന്‍ ആക്കുന്നവരുമായ ചില തറ രാഷ്ട്രീയ ക്കാരും മഞ്ഞ പത്രക്കാരും നിക്ഷിപ്ത താല്‍പര്യക്കാരായ മത മേലദ്ധ്യക്ഷന്‍ മാരും അല്ലാതെ ലവ് ജിഹാദ് കെട്ടു കഥ ആരാണ് വിശ്വസിക്കുന്നത്? വി ആര്‍ കൃഷ്ണയ്യരും , ബി ആര്‍ പി യും , നീലകണ്ട്ടനും, വയലാര്‍ രവിയും ഉള്‍പ്പടെ കേരളീയര്‍ വിശ്വാസത്തില്‍ എടുക്കുന്ന രാഷ്ട്രീയ സാംസ്കാരീക നേതാക്കളൊക്കെ തള്ളിക്കളഞ്ഞ ലവ് ജിഹാദിനെ ജയശങ്കര്‍ ഉളുപ്പില്ലാതെ എടുത്തു വീശുന്നു,!, ശുകൂറിനെ ഈ കുറിപ്പ് കാരന് മുന്‍ പരിചയമൊന്നു മില്ല , ഉപ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥി യായതിനു ശേഷമാണ് ഇങ്ങനെ ഒരു പേര് കേട്ടത് തന്നെ, ഇയാള്‍ ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യുന്നത് കൊണ്ട് , നാടിനോ , മുസ്ലിംകല്‍ക്കോ പ്രത്യേകിച്ച് ഗുണമോ ദോഷമോ ഉണ്ടാകുമെന്ന് ഞാന്‍ വിചാരിക്കുന്നും ഇല്ല , പക്ഷെ ഇയാള്‍ക്കൊരു എന്‍ ഡി എഫ് ബന്ധം ഉണ്ടെന്ന്‍ ആരോപിക്കുന്നത് എന്തിനാണ് ?, ബി ജെ പി യും എതിര്‍ സ്ഥാനര്തിയായ ഇടതു പക്ഷക്കാരനും ചെയ്യാത്ത പണി , നിഷ്പക്ഷ നിരീക്ഷകനായ ജയശങ്കര്‍ ചെയ്യുന്നു. !, ഇയാള്‍ ചെന്നായ തന്നെയാണ് , നിഷ്പക്ഷന്റെ ആട്ടിന്‍ തോലണിഞ്ഞ ചെന്നായ !
Subscribe to:
Posts (Atom)
എത്തി നോക്കിയവര്‍
| Provided by website-hit-counters.com hit counter page. |