Tuesday, February 2, 2010

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ അന്തരിച്ചു, ഹനീഫയെക്കുറിച്ച് പ്രത്യേകമായി ഒന്നും പറയാനില്ല, ഒരു പറച്ചിലുകാരനും പറഞ്ഞു തീര്‍ക്കാന്‍ ആവാത്ത ആ പ്രതിഭയെക്കുറിച്ച് എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നു.
എനിക്കുമുണ്ട്‌ ചെറിയോരനുഭവം,
2005 ല്‍ കോഴിക്കോട് എയര്‍പോര്‍ടില്‍ ചെക്ക്‌ ഇന്‍ കഴിഞ്ഞു സെക്യൂരിടീ ചെകിന് കാത്തു നില്കുന്നു, ദേ അപ്പുറത്ത് മൂലയില്‍ ഒരാള്‍ , കൊച്ചിന്‍ ഹനീഫ, നീല ജീന്‍സും ഇളം പച്ച ടി ഷേര്‍ടും വേഷം, പലരും അടുത്തടുത്ത് പതുങ്ങി കളിക്കുന്നു, എല്ലാവര്‍ക്കും മുട്ടാന്‍ ഒരു ഇത്‌!

വലത് വശത്ത്‌ കൂടി അടുത്ത്‌ ചെന്നു
" അസ്സലാമു അലൈകും",
എന്നോടാണോ എന്ന ഭാവത്തില്‍ ഒരു നോട്ടം, ആണെന്ന് ഉറപ്പുവരുത്തിയ ശേഷം പതുക്കെ "വഅലൈകും അസ്സലാം",

"ആരാധകന്‍ അല്ല, ഒരു പ്രേക്ഷകന്‍"
അത്‌ ഏറ്റു, ഉടനെ മറുപടി വന്നു, ഒരു പുഞ്ചിരിയുടെ അകമ്പടിയോടെ
"ആയികോട്ടെ അനിയാ"

"ഇക്കാ എങ്ങോട്ടാ, ഗള്‍ഫ് പ്രോഗ്രാം ഉണ്ടോ"
"ഇല്ല, മദ്രാസ്‌ ലേക്ക് ആണ്"

"ഇക്കയുടെ കുടുംബത്തിനും കുട്ടികള്‍ക്ക്മൊക്കെ സുഖം അല്ലേ?"

വീണ്ടും ഏറ്റു

" ഓ സുഖം എങ്ങോട്ടാ?", "ദുബായിക്ക്"
"ജോലിയൊക്കെ സുഖം?", "സുഖം"

ആരോ ഒരാള്‍ കൈ പൊക്കി വിളിക്കുന്നു, താഴെ വെച്ചിരുന്ന ഹാന്‍ഡ് ബാഗ്‌ കയ്യിലെടുത്ത്‌, "എന്നെ വിളിക്കുന്നു, പൊയ്കോട്ടെ, കാണാം", എന്റെ നീട്ടിയ കൈക്ക്‌ ഒരു ഷേയ്ക്ക് ഹാന്‍ഡ്, ഒരു ചിരി

തീര്‍ന്നു, കൊച്ചിന്‍ ഹനീഫയെ ആദ്യമായും അവസാനമായും കണ്ടത്‌ അന്നാണ്.
ആ പ്രതിഭയുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ആദരാന്ജലി.

1 comment:

  1. മനസിന്റെ നിഷ്കളങ്കത, സങ്കടം. നന്നായി പകര്‍ത്തി ഇവിടെ.
    എത്ര സങ്കടത്തോടെ ആണെങ്കിലും അവരെയൊക്കെ ഇന്നും ഓര്‍ക്കാനുള്ള മനസിനെ അഭിനന്ദിക്കുന്നു.
    വന്ന വഴി മറക്കാതിരിക്കുക എന്നത് തന്നെ വലിയ കാര്യമല്ലേ.
    മനസ്സില്‍ തട്ടി ഈ ഓര്‍മ്മക്കുറിപ്പുകള്‍‍.

    ReplyDelete

എത്തി നോക്കിയവര്‍

hit counter
Provided by website-hit-counters.com hit counter page.