Thursday, December 17, 2009

വീണ്ടും ചില പത്രകാര്യങ്ങള്‍

ഒന്ന്

മലയാള മാധ്യമങ്ങള്‍ മുസ്‌ലിം വിരോധം പ്രകടിപ്പിച്ചുവെന്ന് സാമൂഹിക പ്രമുഖര്‍

Friday, December 18, 2009
ന്യൂദല്‍ഹി: ജുഡീഷ്യറിയെ മറികടന്ന് സൂഫിയ മഅ്ദനിയെ വിചാരണ ചെയ്തതിലൂടെ കേരളത്തിലെ മാധ്യമങ്ങള്‍ അവരുടെ മുസ്‌ലിം വിരോധം പ്രകടിപ്പിക്കുകയായിരുന്നുവെന്ന് എഴുത്തുകാരും പത്രപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും അക്കാദമിക് രംഗത്തെ പ്രമുഖരുമടങ്ങുന്ന രാജ്യത്തെ 50ാളം പേര്‍ ദല്‍ഹിയില്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. മലയാള മാധ്യമങ്ങള്‍ക്ക് പൊതുവായുള്ള മുസ്‌ലിം വിരോധത്തിന്റെ അടിസ്ഥാനത്തില്‍ വേണം സൂഫിയക്കെതിരായ പ്രചാരണത്തെ കാണാനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇത്തരമൊരു സന്ദര്‍ഭത്തില്‍ വരും ദിവസങ്ങളില്‍ അവരുടെ അടിസ്ഥാന അവകാശങ്ങള്‍ പലതും ബലി കഴിക്കുമെന്നാണ് തങ്ങള്‍ ഭയക്കുന്നത്. അവര്‍ക്കെതിരായ അന്വേഷണത്തിന്റെ പേരില്‍ അത്തരം അന്യായം ഉണ്ടാകാതിരിക്കാന്‍ കൂട്ടായ ശബ്ദം ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് ഇവര്‍ ഓര്‍മിപ്പിച്ചു.

കഴിഞ്ഞ കുറെ വര്‍ഷമായി മുസ്‌ലിം സമുദായത്തിലെ നിരവധി ആക്ടിവിസ്‌ററുകളെയും വിദ്യാര്‍ഥികളെയും ഇത് പോലെ ഭീകരത ആരോപിച്ച് പ്രൊസിക്യൂട്ട് ചെയ്ത് ജയിലിലടച്ചിട്ടുണ്ട്. നിരവധി വര്‍ഷം ജയിലില്‍ കിടന്ന ശേഷമാണ് അവരില്‍ പലരെയും നിരപരാധികളാണെന്ന് കണ്ടെത്തി പുറത്ത് വിട്ടത്. എന്നാല്‍ അക്കാലത്തിനിടയില്‍ അവരുടെ മൗലികാവകാശങ്ങള്‍ പലതും കവര്‍ന്നു. ജുഡീഷ്യറിയെ പോലും സ്വാധീനിക്കുന്ന തരത്തില്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത വൈകാരിക കഥകളാണ് ഈ സംഭവങ്ങളില്‍ മീഡിയ മെനഞ്ഞത്. നീണ്ട പത്തുവര്‍ഷത്തെ വിചാരണയില്ലാത്ത തടവ് കഴിഞ്ഞ് ഭര്‍ത്താവ് അബ്ദു നാസര്‍ മഅ്ദനി പുറത്ത് വന്ന ശേഷമാണ് സൂഫിയക്കെതിരായ മാധ്യമ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതെന്ന് പ്രസ്തവന ചൂണ്ടിക്കാട്ടി.

പ്രമുഖ കവി സച്ചിദാനന്ദന്‍, ദേശീയോദ്ഗ്രഥന കൗണ്‍സില്‍ അംഗം ജോണ്‍ ദയാല്‍, പെന്‍ഗ്വിന്‍ എഡിറ്റര്‍ ദിലീപ് രാജ്, സി.കെ വിശ്വനാഥന്‍, ദല്‍ഹി സര്‍വകലാശാലയിലെ പ്രൊഫസര്‍മാരും അസിസ്റ്റന്റ് പ്രൊഫസര്‍മാരുമായ ശ്രീജിത തബസ്, ജെന്നി റൊവേന, ഹനി ബാബു, ക്രിസ്റ്റി, ബിന്ദു മേനോന്‍, പത്രപ്രവര്‍ത്തകരും എഴുത്തുകാരുമായ സിനിമാ പ്രവര്‍ത്തകരുമായ കെ.കെ. കൊച്ച്, ജി.പി രാമചന്ദ്രന്‍, രാജീവ് രാമചന്ദ്രന്‍, എം.ബി. മനോജ്, എം. റഷീദ്, റംലത്ത് കാവില്‍(മുംബൈ), സുഖ്‌വീന്ദര്‍ കൗര്‍, അശോക് നമ്പ്യാര്‍, എസ്. ആനന്ദ്, കെ.എം. വേണുഗോപാല്‍, ബിജു മോഹന്‍, എസ്. സഞ്ജീവ്, മനുഷ്യാവകാശ, ദലിത് പ്രവര്‍ത്തകരായ കാമയാനി ബാലി മഹാബല്‍, അനില്‍ തറയത് വര്‍ഗീസ്, ബോബി കുഞ്ഞു, സീമാ ദുഹാന്‍, കെ.കെ.ബാബുരാജ്, രേഖ രാജ്, സണ്ണി.എം കപിക്കാട്, മഹ്താബ് ആലം, കെ.സുനില്‍ കുമാര്‍, ഗ്രോ വാസു, ശിബി പീറ്റര്‍, ഗവേഷകരായ കെ.പി ഗിരിജ, ആര്യ കൃഷ്ണ രാമകൃഷ്ണന്‍, സ്മിത നായര്‍, കേശവ് എന്നിങ്ങനെ 45 പേരാണ് ഈ പ്രസ്താവനയിറക്കിയത്.

മുകളില്‍ കാണുന്ന റിപ്പോര്‍ട്ട് മാധ്യമം പത്രത്തില്‍ നിന്നാണ്, പ്രസ്താവന നടത്തിയ പ്രമുഖര്‍ മറ്റു പല വിഷയങ്ങളിലും നടത്തിയ പ്രസ്താവനകള്‍ മലയാള പത്രങ്ങള്‍ ഒന്നാം പേജില്‍ വാര്‍ത്താ ആക്കിയിട്ടുമുണ്ട്, പക്ഷേ ഈ പ്രസ്താവന മുഖ്യധാര പത്രങ്ങളില്‍ ഇല്ല.

എന്തായിരിക്കും കാരണം ???

മേരാ ഭാരത്‌ മഹാന്‍ !
.............................................................................................................................................................................................................
രണ്ട്‌

വിവാഹവാഗ്ദാനം നല്‍കി മതപരിവര്‍ത്തനം: തുടരന്വേഷണം തടഞ്ഞു

Posted on: 18 Dec 2009



കൊച്ചി:എം.ബി.എ. വിദ്യാര്‍ത്ഥിനികളെ വിവാഹവാഗ്ദാനം നല്‍കി മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചതു സംബന്ധിച്ച കേസിലെ തുടരന്വേഷണം ഇനിയൊരുത്തരവുണ്ടാകുന്നതുവരെ ഹൈക്കോടതി തടഞ്ഞു. ഈ കേസിലെ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുറ്റരോപിതരായ എ. ഷഹന്‍ഷായും എം. സിറാജുദ്ദീനും നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എം. ശശിധരന്‍ നമ്പ്യാരുടെ ഈ ഇടക്കാല ഉത്തരവ്.

ഈ കേസില്‍ യുവതികളുടെ മൊഴി രേഖപ്പെടുത്തിയപ്പോള്‍ അതില്‍ അവരെക്കൊണ്ട് ഒപ്പിടുവിക്കുകയും വിരലടയാളം വെയ്പിക്കുകയും ചെയ്ത പോലീസുദ്യോഗസ്ഥനെ കോടതി നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. മൊഴിയില്‍ ഒപ്പ് വേണ്ടെന്നിരിക്കേ തിരുവനന്തപുരം കന്‍േറാണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ എന്തധികാരത്തിലാണ് ഇങ്ങനെ ചെയ്തതെന്ന് 23 നകം വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഒരു ഉയര്‍ന്ന പോലീസുദ്യോഗസ്ഥന്റെ ഈ നടപടി ഞെട്ടിക്കുന്നതാണ് -കേസ് ഡയറി പരിശോധിച്ച കോടതി വ്യക്തമാക്കി.

മൊഴിയില്‍ ആരും ഒപ്പിടേണ്ടെന്നാണ് ക്രിമിനല്‍ നടപടിക്രമത്തിലെ 162-ാം വകുപ്പ് വ്യക്തമാക്കുന്നത്. എന്നാല്‍ ഇവിടെ ഓരോ പേജിലും ഒപ്പ് മാത്രമല്ല വിരലടയാളവും ഉണ്ട്. അഭ്യസ്തവിദ്യരായ എം.ബി.എ. വിദ്യാര്‍ത്ഥിനികളെക്കൊണ്ട് വിരലടയാളം ഇടുവിച്ചത് എന്തിനെന്ന് മനസ്സിലാകുന്നില്ല. ഇത് നിയമവിരുദ്ധമാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ഇക്കാര്യം അറിയില്ലെന്നു കരുതാനാവില്ല. ഈ തെറ്റ് കണ്ടില്ലെന്ന് നടിക്കാനുമാവില്ല. നിയമവ്യവസ്ഥയെ ഇത്തരത്തില്‍ കളിപ്പിക്കുന്നത് അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

മാതൃഭൂമി വാര്‍ത്തായാണിത്, തലക്കെട്ട്‌ ശ്രധിക്കുക, പ്രണയം നടിച്ച് മതപരിവര്‍ത്തനം നടത്തല്‍ എന്ന കലാപരിപാടിക്ക് ഇന്നലെ വരെ ഈ പത്രം നല്‍കിയ ഒറ്റവാക്ക് ലവ് ജിഹാദ്‌ എന്നായിരുന്നു, വാര്‍ത്താ മുസ്ലിം വിരുധം അല്ലാത്തത്‌ കൊണ്ട് മാതര്ഭൂമി ജിഹാദ്‌ വിഴുങ്ങി

സമൂഹത്തില്‍ ശക്ത മായ ഭിന്ണിപ്പുകള്‍ ഉണ്ടാക്കുന്ന റിപ്പോര്‍ട്കള്‍ വേണ്ടക്കാ അക്ഷരങ്ങളില്‍ വിഷം പുരട്ടി എഴുതുകയും, അതേ ഹൈക്കൊടതിയില്‍ നിന്ന് സമൂഹത്തെ ഒന്നീപ്പിച്ചു നിര്‍ത്താന്‍ പറ്റുന്ന പ്രസ്ഥാവനകള്‍ വരുമ്പോള്‍ താമസ്കരിക്കുകയും ചെയ്യുക

പത്രപ്രവര്‍ത്തനംമണോ തമ്പ്ആനൂര്‍ സ്റ്റാന്ടിനു പരിസരത്തെ പിംപുകള്‍ ചെയ്യുന്ന പണിയാണോ കൂടുതല്‍ മാന്യം, വീരന്ത്രകുമാര്‍ സാറേ....

മേരാ ഭാരത്‌ വീണ്ടും മഹാന്‍!!

1 comment:

  1. ആദ്യത്തെ പ്രസ്താവന, പതിവുപോലെ 'മുസ്ലിം ' പത്രങ്ങള്‍ മാത്രം നല്കുകയും 'മതേതര-ദേശിയ' പത്രങ്ങള്‍ എന്ന ഓമനപ്പേരുള്ള 'ഹിന്ദു-ക്രിസ്ത്യന്‍' പത്രങ്ങള്‍ മുക്കുകയും ചെയ്‌‌തിട്ടുണ്ട്. 'ഇസ്ലാമിക ജിഹാദികളുടെ പി ആര്‍ ഒ വര്‍ക്കി'ന് 'ദേശിയ' പത്രങ്ങള്‍ ചെവികൊടുക്കുന്നതിനേക്കാള്‍ വലിയ 'രാജ്യദ്രോഹം' മറ്റെന്തുണ്ട്?
    പിന്നെ മാതൃഭൂമിയെപ്പറ്റി അങ്ങനെയൊന്നും പറയാതെ.ദേശിയ-മതേതര പത്രം എങ്ങനെയായിരിക്കണം എന്നതിന്റെ ഉത്തമ മാതൃകയല്ലേ മാതൃഭൂമി? കേറിക്കേറി ,മാതൃ=ജന്മ എന്നര്‍ഥമുണ്ടെന്നും മറ്റും സംശയിച്ചേക്കരുത്.

    ReplyDelete

എത്തി നോക്കിയവര്‍

hit counter
Provided by website-hit-counters.com hit counter page.