Saturday, November 28, 2009

പാകിസ്താനില്‍ നിന്ന് ജര്‍മനിയിലേക്കുള്ള ദൂരം

ജര്‍മന്‍ മന്ത്രിയും രാജി നല്‍കി

Sunday, November 29, 2009
ബര്‍ലിന്‍: അഫ്ഗാനില്‍ നാറ്റോ ആക്രമണത്തില്‍ 142 സിവിലിയന്മാര്‍ കൊല്ലപ്പെട്ട സംഭവം വിവാദമായതിനെ തുടര്‍ന്ന് ജര്‍മന്‍ തൊഴില്‍മന്ത്രി ഫ്രാന്‍സ് ജോസഫ് യൂങ്ങ് രാജിവെച്ചു^ അഫ്ഗാനിലെ സിവിലിയന്‍ കുരുതി സംഭവിക്കുമ്പോള്‍ പ്രതിരോധമന്ത്രിയായിരുന്ന യൂങ്ങ് ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിവെച്ചത്. സിവിലിയന്‍ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാര്‍ലമെന്റില്‍നിന്ന് മറച്ചുവെച്ചു എന്ന ആരോപണം ശക്തമായതിനെ തുടര്‍ന്നാണ് ഇദ്ദേഹം രാജി നല്‍കിയത്. ഇതേ വിവാദവുമായി ബന്ധപ്പെട്ട് ജര്‍മന്‍ കരസേനാ ഇന്‍സ്പെക്ടര്‍ ജനറല്‍ വോള്‍ഫ് ഗാങ് വ്യാഴാഴ്ച രാജിവെച്ചിരുന്നു.
അഫ്ഗാനിലെ ജര്‍മന്‍ സൈനിക വിന്യാസത്തെ സംബന്ധിച്ച് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് രാജി തീരുമാനം പുറത്തുവിട്ടത്. അഫ്ഗാനിലെ കുന്‍ഡുസ് മേഖലയില്‍ 4500 ഭടന്മാരെയാണ് ജര്‍മനി വിന്യസിച്ചിട്ടുള്ളത്. കുന്‍ഡുസിലെ ജര്‍മന്‍ കമാന്‍ഡറുടെ ഉത്തരവുപ്രകാരം കഴിഞ്ഞ സെപ്റ്റംബര്‍ നാലിന് ഒരു എണ്ണ ടാങ്കറില്‍നിന്ന് പെട്രോള്‍ ഊറ്റിയെടുത്തിരുന്ന സിവിലിയന്‍ സംഘത്തിന് നേര്‍ക്ക് നാറ്റോയിലെ ജര്‍മന്‍ സേന നടത്തിയ ആക്രമണമാണ് വിവാദമായത്. ആക്രമണത്തില്‍ 142 സിവിലിയന്മാര്‍ കൊല്ലപ്പെടുകയുണ്ടായി. തട്ടിക്കൊണ്ടുപോയ ശേഷം താലിബാന്‍ ഉപേക്ഷിച്ച ടാങ്കറില്‍നിന്ന് എണ്ണയെടുത്ത സിവിലിയന്മാരെ വധിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ട പ്രതിരോധ മന്ത്രാലയത്തിന് രാജിവെച്ച ജനറല്‍ വേണ്ടത്ര റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നില്ല. സിവിലിയന്‍ കുരുതി ജര്‍മനിയില്‍ ഒന്നടങ്കം നടുക്കം ഉളവാക്കി.
കൊല്ലപ്പെട്ടവരില്‍ സിവിലിയന്മാര്‍ ഇല്ലെന്ന പ്രതിരോധ മന്ത്രി യുങ്ങിന്റെ പ്രസ്താവന രാഷ്ട്രീയ കോളിളക്കങ്ങള്‍ക്ക് വഴിമരുന്നിട്ടു.

മാധ്യമം പത്രത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട് ആണ് മുകളില്‍,

അയല്‍രാജ്യമായ അഫ്ഗനിലെ മുസ്ലിംകളെ കൊന്നൊടുക്കുന്നതില്‍, മുസ്ലിം രക്ഷകരായ പാകിസ്ഥാനും, ഭീകര വാദികള്‍ക്കും ഒന്നും ഒരു പശ്ചാത്താപവും തോന്നിയതായി നാം കേട്ടിട്ടില്ല പക്ഷേ ജര്‍മനിയില്‍ ചിലര്‍ക്കത് തോന്നിയിരിക്കുന്നു, ഇസ്ലാമബാദില്‍ നിന്നും ബെര്‍ലിനിലേക്കുള്ള ദൂരം വളരെ കൂടുതലാണ് സാര്‍!

No comments:

Post a Comment

എത്തി നോക്കിയവര്‍

hit counter
Provided by website-hit-counters.com hit counter page.