Thursday, November 26, 2009

പിണറായിയുടെ സ്വന്തം വീട്‌


കഴിഞ്ഞ നാലഞ്ചു ദിവസങ്ങളായി പിണരായിയുടെ വീട്‌ വിവാദം കൊഴുക്കുകയാണ്‌. ഇത്‌ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പിണരായിക്ക് പ്രത്യേകിച്ച്‌ പണിയൊന്നും ഇല്ല (വരുമാനമുള്ള പണി )കോടിക്കണക്കിനു രൂപയുടെ വീടുണ്ട് എന്നാണ് ആരോപണം , ഏതോ ഗള്‍ഫ് മലയാളിയുടെ വീട്‌ പിണരായിയുടെ തലയില്‍ കെട്ടിവെച്ച്‌ ചില മറുനാടന്‍ മലയാളികള്‍ ഒരു പണി കൊടുത്തതാണു പുതിയ പുകില് !, കൈരളി ചാനല്‍ സംഗതി ശരിക്കും ആഘോഷിച്ചു ,
ഇമെയില്‍ വഴി പ്രചരിച്ച വീട്‌പിണരായിയുടേതല്ലെന്ന് ഉറപ്പ്‌. പിന്നെ പിണരായിയുടെ വീട്‌ ഏതാണ്‌? , വീട്‌ വിവാദം എന്നെന്നേക്കുമായി തീര്‍ക്കാന്‍ സ്വന്തം വീടൊന്ന് കാണിക്കുന്നതില്‍ എന്താണു കുഴപ്പം?, കൈരളി ചാനലിനു തന്നെ ചെയ്യാവുന്ന ഒരു ചെറിയ കാര്യം എന്തേ ചെയ്യുന്നില്ല?, "അച്ഛന്‍ പത്ായതിനടിയില്‍ പോലും ഇല്ല" എന്ന ഈ നിലപാട്‌ കണ്ടാല്‍ സ്വന്തം തലചോറ് എ കെ ജി സെന്ററില്‍ പണയം വെച്ചിട്ടില്ലാത്ത ആര്‍ക്കും ഒരു സംശയം തോന്നില്ലേ?,

No comments:

Post a Comment

എത്തി നോക്കിയവര്‍

hit counter
Provided by website-hit-counters.com hit counter page.