വാര്‍ത്താ ചാനലുകളിലെ രാഷ്ട്രീയ നിരീക്ഷകനായിട്ടാണ് ജയശങ്കറിനെ കണ്ടുതുടങ്ങിയത്, വൈകുന്നേരങ്ങളിലെ വാര്‍ത്താ മണിക്കൂറുകളില്‍ നിഷ്പക്ഷ നിരീക്ഷകന്റെ റോള്‍, ഇന്ത്യ വിഷനിലെ വാരാന്ത്യം പരിപാടി കണ്ടപ്പോള്‍ ഇയാളിലെ നിഷ്പക്ഷന്‍ പതുക്കെ തലവലിക്കുന്നതും വിഷ ജീവി തല നീട്ടുന്നതും ദൃശ്യ മായി ത്തുടങ്ങി .
ജാതിയും മതവും തിരിച്ച് , സമൂഹത്തില്‍ പൊതുവേ അംഗീകാരം നേടിയ ആളുകളെ അപഹസിക്കുകയും ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ആളാക്കി ഒതുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട് ജയശങ്കര്‍ , ആളുകളെ ചിരിപ്പിക്കാന്‍ കോപ്പൊന്നും കിട്ടാതെ വരുമ്പോള്‍ തെറി പറഞ്ഞു താമാശ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ആധുനീക കൊമേഡിയന്‍ മാരെ പ്പോലെ തന്‍റെ വാരാന്ത്യം കാണാന്‍ ജയശങ്കര്‍ കാണിക്കുന്ന തറവേല എന്നേ ആദ്യം തോന്നിയിരുന്നുള്ളൂ , പക്ഷെ ഇടക്കൊരിക്കല്‍ കേരളത്തിലെ പത്രങ്ങളില്‍ ഒരു വിഭാഗത്തെ മുസ്ലിം പത്രങ്ങള്‍ എന്ന് വിശേഷിപ്പിച്ചത് കേട്ടപ്പോള്‍ ഇയാളെ സൂക്ഷിക്കണം എന്ന് തന്നെ തോന്നി ,
മാധ്യമം , സിറാജ്, ചന്ദ്രിക, വര്‍ത്തമാനം, തേജസ്, തുടങ്ങി മുസ്ലിം മാനേജ്മെന്റിന് കീഴിലുള്ള പത്രങ്ങളില്‍ എഡിറ്റര്‍ മുതല്‍ പ്രൂഫ് റീഡര്‍ , കമ്പോസിംഗ് , അട്മിനിസ്ട്രസ്സഷന്‍ , തുടങ്ങി യുള്ള മേഖലകളിലൊക്കെ ജോലിചെയ്യുന്ന വരില്‍ ഭൂരിഭാഗവും മറ്റു സമുദായക്കാരാണ്, കേരളത്തിലെ പ്രഗല്‍ഭരായ പല പത്ര പ്രവര്‍ത്തകരും ഈ പത്രങ്ങളില്‍ ജോലി ചെയ്യുന്നുണ്ട് , ജയശങ്കര്‍ ശ്രമിക്കുന്നത് പക്ഷെ മുസ്ലിംകള്‍ പത്രം നടത്തിയാലും അവര്‍ മുഖ്യ ധാരക്ക് പുറത്തു തന്നെ എന്ന് പറയാനാണ് , മുസ്ലിം നടത്തുന്ന പത്രം മുസ്ലിം പത്രം , എന്നാല്‍ മലയാള മനോരമയും , മംഗളവും , ദീപികയും അടക്കമുള്ള പത്രങ്ങള്‍ ജയശങ്കരിന്റെ കണ്ണില്‍ ക്രിസ്ത്യന്‍ പത്രങ്ങള്‍ അല്ല.! മാതൃഭുമിയും , കൌമുദിയും , അടക്കമുള്ള ഹിന്ദു മാനേജ്മെന്റ് പത്രങ്ങള്‍ ഹിന്ദു പത്രങ്ങളുമല്ല !, പ്രശ്നം മുസ്ലിം വിരോധം തന്നെ !
പിന്നീടൊരിക്കല്‍ , ലവ് ജിഹാദില്‍ വാരാന്ത്യക്കാരന്റെ ഒരു ഇടപെടല്‍ കണ്ടു, വിഷയം കെ സി ബി സി യുടെ പ്രമേയം പിന്നെ മാധ്യമത്തില്‍ വന്ന ഈ വിഷയത്തിലുള്ള ഒരു പരമ്പര (എഴുതിയത് കെ എം ജാഫര്‍ എന്ന റിപ്പോര്‍ട്ടര്‍), ഇത് രണ്ടും മുമ്പില്‍ വെച്ച ജയശങ്കരിന്റെ ചോദ്യം , നാം കത്തോലിക്കാ സഭ പറയുന്നത് വിശ്വസിക്കണോ ? അതോ ജമാഅത്തെ ഇസ്ലാമി പറയുന്നത് വിശ്വസിക്കണോ?
എങ്ങനെയുണ്ട് ജയശങ്കരിന്റെ താരതമ്യം !,
കത്തോലിക്ക സഭ യുടെ പ്രമേയം ഒരു വശത്ത് , ജമാഅത്തെ ഇസ്ലാമിക്കാരായ ചിലര്‍ നേത്രത്വം നല്‍കുന്ന, കേരളീയ സമൂഹത്തില്‍, സാംസ്ക്കാരിക പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രത്യേകിച്ചും, മതഭേദമന്യേ അംഗീകാരം നേടിയ ഒരു പത്രത്തില്‍ വന്ന ഒരു പരമ്പര ഒരുവശത്ത്, ( ജമാത്തെ ഇസ്ലാമിക്ക് പ്രബോധനം എന്നൊരു മുഖ പത്രമുണ്ട് , അതിലാണ് ലേഖനം വന്നതെങ്കില്‍ ഒരല്‍പം നീതി കാരണം കൊടുക്കാമായിരുന്നു ) ഇത് രണ്ടും താരതമ്യപ്പെടുത്തി ജയശങ്കര്‍ പറയുന്നു ഒന്ന് കത്തോലിക്ക സഭയുടെ നിലപാട് , ഒന്ന് ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് , ഇയാള്‍ വര്‍ഗീയ വാദി അല്ലെങ്കില്‍ പിന്നെ ആരാണ് വര്‍ഗീയ വാദി ?!
ഈ ചെന്നായ യുടെ യഥാര്‍ത്ഥ മുഖം വ്യക്തമാക്കിയ മറ്റൊന്ന് കൂടി കണ്ടു ജീവന്‍ ടി വി യില്‍ , ഉപതെരെഞ്ഞെടുപ്പിന് തലേന്ന് ഒരു പതിവ് ചാനല്‍ ചര്‍ച്ചയില്‍ സ്റ്റുഡിയോ യില്‍ ഇരുന്ന്‍ പങ്കെടുത്ത ജയശങ്കരിന്റെ അഭിപ്രായ മെന്തന്നല്ലേ " ആലപ്പുഴ സീറ്റ് കാലങ്ങളായി നായര്‍ സമുദായത്തിന്റെ കയ്യില്‍ ആണ് , എന്‍ ഡി പി ഉള്ള കാലം മുതല്‍ , കേരളത്തിലെ സമുദായ സമവാക്യം തെറ്റിച്ചുകൊണ്ട് ശുക്കൂറിനെ സ്ഥാനാര്‍ഥി ആക്കിയപ്പോള്‍ തന്നെ എന്‍ എസ് എസ് കാര്യം പറഞ്ഞിട്ടുണ്ട്, ലവ് ജിഹാദ് പോലുള്ള പ്രശ്നങ്ങള്‍ നില നില്‍ക്കുമ്പോള്‍ ക്രിസ്ത്യാനികളും ഹിന്ദുക്കളും എന്ത് നിലപാടെടുക്കും എന്ന്‍ ഊഹിക്കാവുന്നതേയുള്ളൂ , ശുക്കൂര്‍ എന്‍ ഡി എഫ് മായി ബന്ധ മുള്ള, ആള് കൂടിയാണ് , ഈ വിഷയങ്ങള്‍ മറ്റു രണ്ടു മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പിനെ യും സ്വാധീനിക്കും എന്നാണു ഞാന്‍ വിശ്വസിക്കുന്നത് " ,
യുവ മോര്‍ച്ചാ നേതാവ് സുരേന്ദ്രനോ , കുമ്മനം രാജശേഖരാണോ പോലും പറയാന്‍ അറക്കുന്ന രീതിയില്‍, സ്ഥാനാര്‍ഥി ശുകൂര്‍ മുസ്ലിമാണ് അയാളെ തോല്പിക്കണം എന്ന്‍ ജയശങ്കര്‍ പറയുന്നു , അതിനയാള്‍ കണ്ടെത്തുന്ന ന്യായങ്ങള്‍ എത്ര ബാലിശമാണെന്ന് അയാള്‍ക്ക് തന്നെ അറിയാം, നായന്മാര്‍ മത്സരിക്കുന്ന സീറ്റ് അവര്‍ക്ക് തന്നെ എന്ന്‍ സ്വബോധമുള്ള ആരെങ്കിലും പറയുമോ ഒരു ജനാധിപത്യ രാജ്യത്ത്? കേരളത്തിലെ ജനസംഖ്യയില്‍ നാലില്‍ ഒന്ന് വരുന്ന മുസ്ലിം സമുധയത്തിന്റെ നിയമ സഭയിലെയും , മന്ത്രിസഭയിലെയുമൊക്കെ പ്രാധിനിത്യം അര്‍ഹിക്കുന്നതിന്റെ പകുതി പോലും ഇല്ലെന്നിരിക്കെ അവര്‍ക്ക് വാരിക്കോരി കൊടുക്കുന്നു എന്ന ആരോപണം ആരാണ് വിശ്വസിക്കുക! ഹിന്ദു വര്‍ഗീയത രാഷ്ട്രീയ മാക്കുന്നവരും , അത് സര്കുലെസഷന്‍ ആക്കുന്നവരുമായ ചില തറ രാഷ്ട്രീയ ക്കാരും മഞ്ഞ പത്രക്കാരും നിക്ഷിപ്ത താല്‍പര്യക്കാരായ മത മേലദ്ധ്യക്ഷന്‍ മാരും അല്ലാതെ ലവ് ജിഹാദ് കെട്ടു കഥ ആരാണ് വിശ്വസിക്കുന്നത്? വി ആര്‍ കൃഷ്ണയ്യരും , ബി ആര്‍ പി യും , നീലകണ്ട്ടനും, വയലാര്‍ രവിയും ഉള്‍പ്പടെ കേരളീയര്‍ വിശ്വാസത്തില്‍ എടുക്കുന്ന രാഷ്ട്രീയ സാംസ്കാരീക നേതാക്കളൊക്കെ തള്ളിക്കളഞ്ഞ ലവ് ജിഹാദിനെ ജയശങ്കര്‍ ഉളുപ്പില്ലാതെ എടുത്തു വീശുന്നു,!, ശുകൂറിനെ ഈ കുറിപ്പ് കാരന് മുന്‍ പരിചയമൊന്നു മില്ല , ഉപ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥി യായതിനു ശേഷമാണ് ഇങ്ങനെ ഒരു പേര് കേട്ടത് തന്നെ, ഇയാള്‍ ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യുന്നത് കൊണ്ട് , നാടിനോ , മുസ്ലിംകല്‍ക്കോ പ്രത്യേകിച്ച് ഗുണമോ ദോഷമോ ഉണ്ടാകുമെന്ന് ഞാന്‍ വിചാരിക്കുന്നും ഇല്ല , പക്ഷെ ഇയാള്‍ക്കൊരു എന്‍ ഡി എഫ് ബന്ധം ഉണ്ടെന്ന്‍ ആരോപിക്കുന്നത് എന്തിനാണ് ?, ബി ജെ പി യും എതിര്‍ സ്ഥാനര്തിയായ ഇടതു പക്ഷക്കാരനും ചെയ്യാത്ത പണി , നിഷ്പക്ഷ നിരീക്ഷകനായ ജയശങ്കര്‍ ചെയ്യുന്നു. !, ഇയാള്‍ ചെന്നായ തന്നെയാണ് , നിഷ്പക്ഷന്റെ ആട്ടിന്‍ തോലണിഞ്ഞ ചെന്നായ !
ജയശങ്കര്‍ക്ക് നിക്ഷ്പക്ഷതയോ ?അങ്ങേരു ഒന്നാന്തരം സി പി ഐ കാരന്‍ ആണ് ചേട്ടാ ,ഇത് മറച്ചു വച്ച് നിക്ഷ്പക്ഷന്‍ ആയി അങ്ങേരെ അവതരിപികുന്ന ചാനലുകാരെ പറഞ്ഞാല്‍ മതിയല്ലോ
ReplyDeleteജയശങ്കര്‍ ജാതിക്കോമരം, തന്നെ യാണ്, വര്‍ക്കല പ്രശ്നത്തില്‍ അടക്കം , ഇയാളിലെ ജാതി ചിന്ത വെളിവായതാണ്, ആര്‍ എസ് എസ്സ് കാരെക്കാളും, പി ഡി പി ക്കരെക്കാളും പേടിക്കേണ്ടത് ഇത്തരം ചെന്നായകളെ തന്നെയാണ്
ReplyDeleteജാതി മത വിശ്വാസങ്ങളുടെ പുറം തൊലിക്കു മുകളില്‍ കപട മത നിരപേക്ഷ വേഷം കെട്ടി കേരളീയന്‍ മാന്യനാകുംബോള്‍, അഭിമാനകരമായ ജാതിപ്പേരു വിളിച്ച് പരിഹസിക്കുന്നതില്‍ കുഴപ്പമൊന്നുമില്ല. ഒരാള്‍ വര്‍ഗ്ഗീയ വാദിയോ,ജാതി വാദിയോ, മാനവിക കാഴ്ച്ചപ്പാടുള്ളവനോ ആകട്ടെ... അയാള്‍ക്കൊരു മൌലികമായ സ്വഭാവമുണ്ടോ എന്നതാണ് പ്രധാനമായിട്ടുള്ളത്.
ReplyDeleteനമ്മെ അനുകൂലിക്കുന്നവരെ മാത്രം നല്ലവരായി കണ്ടാല്‍ നമ്മുടെ വളര്‍ച്ചയാണ് ഇല്ലാതാകുന്നത്.
ഈ പുള്ളിക്കാരൻ തന്നെയാണ് രാജേശ്വരി എന്ന പേരിൽ ‘മുസ്ലിം’ വാരികയായ മാധ്യമം ആഴ്ച്ചപ്പതിപ്പിൽ ലേഖനങ്ങൾ എഴുതുന്നതെന്നു കേൾക്കുന്നു.(സത്യാന്വേഷിക്ക് അതിൽ ഇപ്പോഴും സംശയമുണ്ട്). ഈ കക്ഷി അടിസ്ഥാനപരമായി ഒരു സവർണ മുരാച്ചിയാണെന്ന് ‘വാരാന്ത്യം’ അനുദിനം തെളിയിച്ചുകൊണ്ടിരിക്കുന്നുണ്ട്.
ReplyDeleteഇതു സംബന്ധമായി രാജീവ് ശങ്കരന്റെ ബ്ലോഗിൽ വന്ന പോസ്റ്റ്
ഇവിടെ കാണാം.
ജയശങ്കർ ഒരു സി.പി.ഐ കാരൻ ആയിരുന്നു എന്നു പറയുന്നതാണു ശരി. ജയശങ്കറിന്റെ ഇപ്പോഴത്തെ നിലപാടുകൾ അദ്ദേഹത്തെ ബന്ധിപ്പിക്കുന്നത് സംഘപരിവാറുമായിട്ടു തന്നെയാണു. പോസ്റ്റിൽ എഴുതിയത് അക്ഷരം പ്രതി ശരിയാണു. ഇഷ്ടപ്പെടാത്തവരെ അപഹസിക്കുക, ആക്ഷേപിക്കുക, ദ്വ്യാർത്ഥപ്രയോഗം നടത്തുക ഇതൊക്കെയാണു 'വാരന്ത്യ'ത്തിൽ സ്ഥിരമായി നടക്കുന്നത്.
ReplyDeleteപുലരി
ഈ വിഷയത്തില്‍ പലരും ബ്ലോഗ് എഴുതിയത് വായിച്ചിട്ടുണ്ട് , മന്ദബുദ്ധിക്ക് കയ്യും കാലും വെച്ച (എം കെ) മുനീറിനും , മാധ്യമ വായാടി (എം വി ), നികെഷിനുമൊന്നും കാര്യം മനസ്സിലാവാത്തത് എന്തുകൊണ്ടാണ്? അതോ കാശ് കിട്ടുമെങ്കില്‍ എന്തും അവമെന്നാണോ ?നെഞ്ചിടിപ്പിന്റെ അവതരണം കൊള്ളാം .....
ReplyDelete