Saturday, October 24, 2009

ബി ആര്‍ പി ഭാസ്കറും കുഴൂര്‍ വില്‍സനും


ബി ആര്‍ പി ഭാസ്കറിന് ഒരു മുഖവുര വേണമെന്ന് തോന്നുന്നില്ല , കേരള ത്തിലെ മൊത്തം മാധ്യമ പ്രവര്‍ത്തകരുടെ വിശ്വാസ്യത ഒരു തട്ടിലും ബി ആര്‍ പി യുടേത്‌ മറ്റേ തട്ടിലും വച്ചാല്‍ കനം കൂടുതല്‍ ബി ആര്‍ പി യുടെ തട്ടിനായിരിക്കും
കുഴൂര്‍ വില്‍സനെ നേരിട്ടു കണ്ടിട്ടില്ല , ചില കവിതകളൊക്കെ വായിച്ചിട്ടുണ്ട്, ഏഷ്യാനെറ്റ്‌ റേഡിയോയില്‍ വാര്‍ത്ത വായിക്കുന്നത് കേട്ടിട്ടുണ്ട് കവിതയിലും വാര്‍ത്തയിലുമൊക്കെ തന്‍റെ "സിഗ്നേച്ചര്‍ ", ഇടാന്‍ വിത്സന് കഴിയുന്നുണ്ട് എന്നും തോന്നിയിട്ടുണ്ട്, സ്വന്തം തലച്ചോര്‍ മറ്റാര്‍ക്കോ പണയപ്പെടുതിയിട്ടില്ലാത്ത , വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന പത്രപ്രവര്‍ത്തകരില്‍ ഒരാള്‍ ,
ഈ ധാരണ ഊട്ടി ഉറപ്പിക്കുന്ന ഒരു അനുഭവം കഴിഞ്ഞ ആഴ്ചയില്‍ ഉണ്ടായി
ഏഷ്യാനെറ്റ്‌ റേഡിയോ ചിലപ്പോഴെങ്കിലും കേള്‍ക്കാറുണ്ട്, അതില്‍ കേരളം വിളിക്കുന്നു എന്ന പരിപാടി ഏറെ അസഹ്യ മായിരുന്നു വില്‍സണ്‍ അവതാരകനായി എത്തുന്നത് വരെ, പരിപാടിയിലേക്ക് വിളിക്കുന്ന വരൊക്കെ വെറും എഭ്യന്മാര്‍ എന്ന് തന്‍റെ ശബ്ദ വിന്യാസത്തിലൂടെ പരിഹസിക്കുന്ന ഒരു മാന്യ ദേഹമായിരുന്നു അവതാരകന്‍ (ചന്ദ്രസേനനോ , ചന്ദ്രഹാസനോ എന്തോ ഒന്ന് ) വില്‍സണ്‍ വന്നതോടെ വിളിക്കുന്നവര്‍ക്ക് എന്തെങ്കിലും ഒക്കെ പറയാനും അവതാരകന് ഇടപെടാനുമൊക്കെ പറ്റുന്ന അത്യാവശ്യം സ്റ്റാന്‍ഡേര്‍ഡ് ഉള്ള ഒരു പരിപാടി ആയിരിക്കുന്നു എന്ന് പറയാതെ വയ്യ .
കാര്യത്തിലേക്ക് വരാം, ഏതാനും ദിവസം മുമ്പ്‌ കേരളം വിളിക്കുന്നു എന്ന പരിപാടിയില്‍ വിഷയം കേട്ട് ശരിക്കും അമ്പരന്നു , വര്‍ക്കലയിലെ ഡി എച്ച് ആര്‍ എം പ്രശ്നവുമായി ബന്ധപ്പെട്ട് ബി ആര്‍ പി ഭാസ്കറും കൂട്ടരും നടത്തിയ വസ്തുതന്വേഷണ റിപ്പോര്‍ട്ടിന്‍ മേല്‍ ചര്‍ച്ച , കേരള ത്തിലെ മുഖ്യ ധാര മാധ്യമങ്ങള്‍ (ഏഷ്യാനെറ്റ്‌ ഉള്‍പ്പടെ) തമസ്കരിച്ച , അര്‍ഹിക്കുന്ന പ്രാധാന്യം കൊടുക്കാതെ ഒതുക്കിയ ഒരു വാര്‍ത്ത ക്കുമേല്‍ ചര്‍ച്ച! അതും ഏഷ്യാനെറ്റ്‌ പോലെ , വാര്‍ത്ത സൃഷ്ടിക്കാനും മുക്കാനുമൊക്കെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു മാധ്യമത്തില്‍.
മനസ്സ് പറഞ്ഞു , കുഴൂര്‍ വിലസന്റെ ഇടപെടല്‍ തന്നെയാകും ഇതിനു പിന്നില്‍ , ആണെങ്കില്‍ വില്‍സാ നന്ദി , സ്വന്തം തലച്ചോറ് രാഷ്ട്രീയ ,മത നേതാക്കന്മാര്‍ക്ക്‌ പാട്ടത്തിനു കൊടുത്തിട്ടില്ലാത്ത ശ്രോദ്ധാക്കള്‍ക്ക് ഇതൊരു വലിയ ആശ്വാസം തന്നെയാണ് ,
പക്ഷെ ഈ ഒരു ലൈനില്‍ താങ്കള്‍ക്ക് എത്ര കാലം ഏഷ്യാനെറ്റ്‌ ല്‍ തുടരാന്‍ കഴിയുമെന്ന ആശങ്ക സ്ഥാനത്ത് തന്നെയല്ലേ?

1 comment:

  1. ആ ചര്‍ച്ച ചെയ്ത റിപ്പൊര്‍ട്ട് എന്തായിരുന്നു എന്നറിയാനും താല്പര്യപ്പെടുന്ന്. കൂളൂര്‍ വിത്സന്റെ ഏഷ്യനെറ്റ് ആ ചര്‍ച്ച കേട്ടില്ല.

    ReplyDelete

എത്തി നോക്കിയവര്‍

hit counter
Provided by website-hit-counters.com hit counter page.