Saturday, October 17, 2009
ലവ് ജിഹാദ് ചില ചോദ്യങ്ങള്‍
ഒന്ന്. ലോകത്തെ എല്ലാ മനുഷ്യരും മുസ്‌ലിംകള്‍ ആവണമെന്ന് അല്ലാഹു താല്പര്യപ്പെടുന്നുണ്ടോ, ഉണ്ടെങ്കില്‍ എല്ലാവരെയും മുസ്ലിംകളായി സൃഷ്ടിച്ചാല്‍ പോരായിരുന്നോ?, എന്തിന്, വേറെയും കുറെ മതക്കാരെ ജീവിപ്പിക്കുന്നു ?, അതോ മറ്റു മതക്കാര്‍ അല്ലാഹുവിന്റെ പരിധിക്ക് പുറത്താണോ?
രണ്ട്. ഇതേ ചോദ്യം ക്രിസ്ത്യാനികള്‍ക്കും, ഹിന്ദുക്കള്‍ക്കും , മറ്റെല്ലാ മതക്കാര്‍ക്കും ബാധകമല്ലേ ? അവരുടെ യൊക്കെ ദൈവങ്ങള്‍ എന്തിന് കുറെ മതങ്ങളെയും മനുഷ്യരെയും നില നിര്ത്തുന്നു? അതോ ഇതൊക്കെ അവരുടെ ദൈവങ്ങളുടെയും പരിധിക്ക് പുറത്താണോ?,
മൂന്ന്. ലോകത്ത് നൂറ്റി ഇരുപത് കോടിയിലേറെ മുസ്‌ലിംകളും അതിലേറെ ക്രിസ്ത്യാനികളും , അമ്പതു കോടിയിലേറെ ഹിന്ദുക്കളും ഉണ്ടെന്നാണ് ഏകദേശ കണക്ക് , ഇവരില്‍ പലരും മതം എന്തെന്നും ദൈവം എന്തെന്നും അറിയാത്ത, ചിന്തിക്കാത്ത പട്ടിണി പാവങ്ങള്‍ , ഇവരെ മതം പഠിപ്പിക്കുകയും പട്ടിണി മാറ്റുകയും ചെയ്യുന്നതിനേക്കാള്‍ ദൈവത്തിനിഷ്ടം മതത്തിലേക്ക് വീണ്ടും ആളെ കൂട്ടുന്നതിലാണോ?
നാല്. ഹിന്ദുവായ ഒരു അക്രമിയായ മനുഷ്യനും നല്ലവനായ ഒരു മുസ്ലിമും ശിവന്റെയോ കൃഷ്ണന്റെയോ മുന്പിലെത്തിയാല്‍ ആരെയാകും അവര്‍ പരിഗണിക്കുക,?
അക്രമിയായ മുസ്‌ലിമിനെ സ്വര്‍ഗത്തില്‍ വിട്ട് മാന്യമായി ജീവിച്ച ഒരു ഹിന്ദു വിനെ നരകതിലേക്ക് അയക്കുമോ അള്ളാഹു?,
വൃത്തികെട്ട ജീവിതം നയിച്ച ഒരു കൃസ്ത്യാനിയെ സ്വര്‍ഗ്ഗത്തില്‍ അയച്ച് , അന്തസായി ജീവിച്ച ഹിന്ദു വിനെയോ മുസ്ലിമിനെയോ നരകത്തില്‍ വിടാന്‍ ക്രിസ്തു തയ്യാറാകുമോ?,
മനുഷ്യനുള്ള സാമാന്യ ബുദ്ധിയെങ്കിലും ദൈവത്തിനു ഇല്ല എന്നാണോ വിശ്വസിക്കേണ്ടത്?
അഞ്ച്. ലവ് ജിഹാദ് പോലുള്ള സമസ്യകള്‍ പടച്ചുവിട്ടു സമൂഹത്തെ വിഭജിച്ച് അധികാരത്തില്‍ എത്തേണ്ടത് രാഷ്ട്രീയക്കാരുടെ ആവശ്യമാവം , ഒരല്പം വര്‍ഗ്ഗീയത സൂക്ഷിക്കുന്ന ഒരു ജഡ്ജിക്കും കിട്ടിയ അവസരം പ്രയോജനപ്പെടുത്തി തന്‍റെ വര്‍ഗ്ഗ വെറി പുറത്തെടുക്കാം, മുമ്പും ഇന്ത്യയില്‍ ഇത് സംഭവിച്ചിട്ടുണ്ട്, പക്ഷെ കേരളം പോലൊരു നാട്ടില്‍ സെക്യുലരിസ്റ്റുകള്‍ എന്ന് നാം വിചാരിക്കുന്ന പത്രക്കാര്‍ എന്തിനീ വിട് വേല ചെയ്യുന്നു. കൌമുദി യും മംഗളവുമൊക്കെ മഞ്ഞ പത്രം കളിക്കുമ്പോള്‍, സത്യം വിളിച്ചു പറയാനും സാമൂഹ്യ ഐക്യത്തിന്‍റെ കാവല്‍ക്കാര്‍ ആകാനും മുഖ്യ ധാര മാധ്യമ പ്രവര്‍ത്തകര്‍ ഉണ്ടാവുന്നില്ലെന്നത് എത്ര നിരാശ ജനകമാണ് ?, ആരെയാണ് ഇവര്‍ പ്രീതി പെടുത്തുന്നത്,? ഭയക്കുന്നത്,? ഇങ്ങനെ പത്രപ്രവര്‍ത്തനം നടത്തുന്നതിനെക്കാള്‍ നല്ല പണിയല്ലേ തമ്പാനൂര്‍ ബസ് സ്ടാന്റിലെ പിമ്പുകള്‍ ചെയ്യുന്നത്?
Subscribe to:
Post Comments (Atom)
എത്തി നോക്കിയവര്‍
Provided by website-hit-counters.com hit counter page. |
No comments:
Post a Comment