വെറുമൊരു പാര്‍ടിക്കാരന്‍ എന്നതിലപ്പുറം ഒരു രാഷ്ട്രീയക്കാരന്‍ എന്ന് വിളിക്കാനുള്ള യോഗ്യത സെബാസ്റ്റ്യന്‍ പോളിനുണ്ട് എന്നൊരു വിശ്വാസം എനിക്കുണ്ടായിരുന്നു, പാര്‍ടിക്കുവേണ്ടി തല്ലി, തല്ലുകൊണ്ടു, കുത്തി, വിഴുപ്പലക്കി, ആസനം താങ്ങി , പാരവെച്ചു തുടങ്ങി യ അടിസ്ഥാന യോഗ്യതകല്‍ക്കപ്പുറം അധ്യാപകന്‍, വക്കീല്‍, മാധ്യമ വിചാരക്കാരന്‍ തുടങ്ങി തലയില്‍ ആള്‍ പാര്‍പ്പമുള്ളവര്‍ ചെയ്യുന്ന ചില പണികളൊക്കെ ചെയ്യുന്ന ടി യാനെ കുറിച്ച അങ്ങനെ യൊരു ധാരണ ഉണ്ടാവുക സ്വാഭാവികം, പക്ഷെ കഴിഞ്ഞ യാഴ്ച ഇന്ത്യ വിഷനിലെ മുഖാ മുഖത്തില്‍ പോളിന്‍റെ ടയലോഗ് ശരിക്കും ഞെട്ടിച്ചു കളഞ്ഞു
"എരനാകുളത്ത് വീണ്ടും മത്സരിക്കാന്‍ കഴിയും എന്ന്‍ ന്യായ മായും പ്രതീക്ഷിച്ചിരുന്നു, അതിനു വേണ്ടി മണ്ഡലത്തില്‍ പല പ്രവര്‍ത്തനങളും നടത്തുകയും ചെയ്തു, ഇല്ലായിരുന്നെങ്കില്‍ അഞ്ചുകൊല്ലം സുഖിച്ചു നടന്നാല്‍ പോരായിരുന്നോ ഇത്ര ബുദ്ധി മുട്ടേണ്ട കാര്യമെന്താണ്?"
പിണറായി, കോടിയേരി, മുരളി, മാണി, കുഞ്ഞാലിക്കുട്ടി ......, ഈ പട്ടികയില്‍ നിന്ന പുറത്തു കടക്കാനുള്ള ഒരു യോഗ്യതയും തനിക്കില്ലെണ്ണ്‍ വിളിച്ചു പറഞ്ഞല്ലോ സെബാസ്റ്റ്യന്‍ പോളെ താങ്കള്‍!, അഞ്ചു കൊല്ലം സുഖിക്കുകയാണ് ലക്‌ഷ്യം വീണ്ടും തെരഞ്ഞെടുക്കപ്പെടാന്‍ വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുന്നു , പൊതു ജനം കേള്‍ക്കെ മനസ്സിലിരിപ്പ് വിളിച്ചു പറയാതിരി ക്കാനെങ്കിലുമുള്ള മാന്യത കാണിക്കേണ്ടതായിരുന്നു മിസ്റ്റര്‍ പോള്‍! , കഷ്ടം !
No comments:
Post a Comment