ബസ് ചാര്‍ജ് വീണ്ടും വര്‍ധിപ്പിക്കുന്നു, കഴിഞ്ഞ കുറേ കൊല്ലങ്ങളായി കേരളത്തില്‍ നടന്നു വരുന്ന നാടകമാണ് അരങ്ങേറികൊണ്ടിരിക്കുന്നത്,
ചാര്‍ജ് കൂട്ടണമെന്ന ഉടമകളുടെ ആവശ്യപ്പെടല്‍...., സൂചന സമരം..., കൂട്ടില്ല എന്ന മന്ത്രിയുടെ പ്രഖ്യാപനം..., അനിശ്ചിത കാല ബസ് സമരം..., ജനം കുറച്ചു ദിവസം കഷ്ടപ്പെടുമ്പോള്‍ കൂട്ടിയാലും വേണ്ടിയില്ല ബസ് ഓടിയാല്‍ മതിയായിരുന്നു എന്ന് ചിന്തിച്ച് തുടങ്ങും, ഉടനെ മുന്നണിയോഗം..., ചാര്‍ജ് കുത്തനെ കൂട്ടുന്നു..., തുടര്‍ന്ന് ഭരണ- പ്രതിപക്ഷ കക്ഷികളുടെ യുവജന സംഘടനകള്‍ സമരത്തിന് ഇറങ്ങും..., വീണ്ടും ചര്‍ച്ച..., കൂട്ടിയ ചാര്‍ജ് പകുതി കുറക്കാന്‍ തീരുമാനം..., എല്ലാവര്‍ക്കും സന്തോഷം....! കേരളത്തിലെ മൂന്നരക്കോടി കഴുതകള്‍ക്ക് (സാക്ഷാല്‍ കഴുതകള്‍ മാനനഷ്ടത്തിനു കേസ് കൊടുക്കാരുത് പ്ലീസ്, വിശേഷിപ്പിക്കാന്‍ വേറെ വാക്ക് കിട്ടാത്തത് കൊണ്ടാണ്) മുന്‍പില്‍ സ്ഥിരമായി നടക്കുന്ന നാടകമാണിത്
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ബൂര്‍ശ്വ ബസ് മുതലാളിയും, ഉടമകളുടെ സംഘടനാ ഭാരവാഹിയും ഒക്കെ ആയിരുന്ന ഈ കുറിപ്പുകരന് , ഈ നാടകത്തിന്റെ തൊട്ട് മുമ്പുള്ള മറ്റൊരു നാടകം കൂടി അറിയാം
ബസ് ഉടമ സംഘത്തിന്റെ നേതാക്കള്‍ മന്ത്രിയും പാര്‍ടിയിലെ വേണ്ടപ്പെട്ടവരുമായി ചര്‍ച്ച, എത്ര കൂട്ടിയാല്‍ എത്ര കൊടുക്കും? കൊടുക്കണം?, ഏകദേശ ധാരണ രൂപപ്പെട്ടാല്‍ ബസ് ഉടമസ്ഥര്‍ക്ക് സംഘടനയുടെ ഉത്തരവ് വരും, ഇത്ര കൂട്ടും ഇത്ര കൊടുക്കണം, ബസ്സൊന്നിനു ഇത്ര രൂപാ , ലോംഗ് റൂട്ടില്‍ ഓടുന്നവര്‍ക്കും സിറ്റി ബസുകള്‍ക്കും, ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകും, കൊടുത്തെ പറ്റൂ, കൊടുക്കാത്തവന്റെ ബസ് ഉധ്ദ്യോഗസ്ഥ ലോബി കൈകാര്യം ചെയ്യും, ഈ പിന്നാമ്പുര നാടകത്തിന് ശേഷമാണ് അരങ്ങില്‍ മേല്പറഞ്ഞ നാടകം എത്തുന്നത്!
ഇക്കാര്യം കേരളത്തില്‍ എല്ലാവര്‍ക്കും അറിയാം, എല്ലാപാറ്‍ടികള്‍ക്കും നേതാക്കന്മാര്‍ക്കും അറിയാം, പത്രക്കാര്‍ക്കും പോലീസുകാര്‍ക്കും അറിയാം, സാക്ഷാല്‍ ബാലകൃഷ്ണപിള്ള മന്ത്രിയായപ്പോള്‍ ബസ്സുകാരില്‍ നിന്ന് പിരിചചത് അഞ്ചു കോടിയാണ്,(പിരിവില്‍ ഈ യുള്ലവനും പെടും, അടുത്ത കൊല്ലം ബസ് വിറ്റു, ആ കച്ചവടം നിര്‍ത്തി)
മിണ്ടാന്‍ നിര്‍വഹമില്ലാത്ത പൊതുജനത്തിന്റെ മേല്‍ ജനാധിപത്യം നടത്തുന്ന കുതിര കയറ്റമാണിത് .എന്നാണ് ഇതിനൊക്കെ ഒരു മാറ്റം?
തൊട്ടടുത്ത തമിഴ് നാട്ടില്‍ കേരളത്തിന്റെ പകുതിനിരക്കെ ഉള്ളൂ, എന്തു കൊണ്ട് ഇവിടെ കൂടുതല്‍?, അവിടെ കുറവ്? എന്താണു അടിസ്ഥാന പ്രശ്നം?, എന്നൊക്കെ പടിക്കേണ്ടതും ഉറക്കെ പറയേണ്ടതും ആരാണ് ? ,
രാഷ്ട്രീയക്കാരോ ? , തൊട്ട് മുകളിലെ നേതാവിന്റെയും, മത ജാതി നേതാക്കളുടെയും ആസനം തടവി അധികാരം കിട്ടാന്‍ പാഞ്ഞു നടക്കുന്ന വ്യക്തിതവും, രാജ്യ സ്നേഹവും തൊട്ട് തീണ്ടിയിട്ടില്ലാത്ത അഭിനവ പൊതു പ്രവര്‍ത്തകന് എവിടെ ഇതിനൊക്കെ നേരം?
പിന്നെ പത്രക്കാര്‍, ചാനലുകാര്‍?, അവര്‍ ബസ് ചാര്‍ജ് അന്വേഷിക്കാന്‍ പോകുന്ന നേരത്ത് സൂഫിയ മദനി എങ്ങാനും മൂത്രമൊഴിക്കാന്‍ പോയാലോ?, തല്‍സമയ കവറേജ് നഷ്ടമാവില്ലേ?
പിന്നെയാര്???, നമുക്ക് പുതിയ താരോധയങ്ങള്‍ക്ക് കാത്തിരിക്കാം
തമസോമ ജ്യോതീര്‍ ഗമയാ !
കൂരിരുള്‍ നീങ്ങും പ്രകാശം പരക്കും !
valare manoharamaya lekhanam....
ReplyDeletepakshe,vidyarthikalude nirakkine patti onnum parayunnilla?tamil natil studentsinu yathra free anu...ivide njangal 50ps nu vendi,divasom conductornodu adiyundakkanam!