'ഹെഡ്‌ലി കഴിഞ്ഞ വര്‍ഷം പുണെ സന്ദര്‍ശിച്ചു'
Posted on: 25 Feb 2010
ന്യൂഡല്‍ഹി :ഭീകരനെന്ന് ആരോപിക്കപ്പെട്ട് അമേരിക്കയില്‍ കഴിയുന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി മുംബൈ ഭീകരാക്രമണത്തിനു ശേഷം പുണെ സന്ദര്‍ശിച്ചതായി ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്കു വിവരം കിട്ടി. ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതാണിത്.
കഴിഞ്ഞ മാര്‍ച്ചില്‍ പുണെയിലെത്തിയ ഹെഡ്‌ലി അവിടത്തെ ഓഷോ ആശ്രമവും നാഷണല്‍ ഡിഫന്‍സ് അക്കാദമിയും വീഡിയോയില്‍ പകര്‍ത്തിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡല്‍ഹിയില്‍ പ്രതിരോധ മന്ത്രാലയ ആസ്ഥാനമായ രക്ഷാഭവനെപ്പറ്റിയും ഹെഡ്‌ലി വിവരങ്ങള്‍ ശേഖരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
മുംബൈ ഭീകരാക്രമണത്തിന്റെ ഗൂഢാലോചനയില്‍ ഹെഡ്‌ലിക്ക് പങ്കുണ്ടെന്ന് അമേരിക്ക ആരോപിച്ചിട്ടുണ്ട്.
ഹെഡ്‌ലി അമേരിക്കയുടെ 'ഡബിള്‍ ഏജന്റാ'ണെന്ന് ഇന്ത്യ കുറ്റപ്പെടുത്തുന്നു. ഇയാളെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ അഭ്യര്‍ഥന അമേരിക്ക ഇതേവരെ സ്വീകരിച്ചിട്ടില്ല
മാതൃഭൂമി പത്രത്തില്‍ നിന്ന് തന്നെ യുള്ലതാണ് മുകളില്‍ കാണുന്ന റിപോര്‍ട്ട്, റിപോര്‍ടിലെ മര്യാദ കണ്ടോ?, "ഭീകരന്‍ എന്ന് ആരോപിക്കപേട്ട് ജയിലില്‍ കഴിയുന്ന ഹെഡ്ലീ", ഹെഡ്ലീക്കെതിരെ യുള്ല ആരോപണങ്ങള്‍ തെളിയിക്കപെടാത്ിടത്തോളം അയാള്‍ അരൊപിതന് മാത്രമാണ്, പക്ഷേ തീവ്രവാദം ആരോപിച്ച് കോഴിക്കോട്ടും കണ്ണൂരിലുമൊക്കെ ജയിലില്‍ കഴിയുന്ന ചെറുപ്പാക്കാര്‍ കൊടും ഭീകരാരണ്, അവര്‍ക്ക് മാതൃഭൂമി സംശയത്തിന്റെ ആനുകൂല്യമ് നല്‍കുന്നില്ല, കാരണം നസീറും ഷഫാസും ഫൈസലുമൊക്കെ മുസ്ലിം പേരുള്ളവരാണ്,
ഹെഡ്ലീ അമേരിക്കയുടെ ഡബിള്‍ ഏജെന്റ് ആണെന്ന് ഇന്ത്യ കൂറ്റപ്പെടുത്തുന്നു എന്നും മാതൃഭൂമി പറയുന്നു, പറഞ്ഞത് മാതൃഭൂമി ആയത്കൊണ്ട് ദേശസ്നേഹികള്‍ ക്ഷമിക്കും വല്ല മാധ്യമമോ തേജാസ്സോ ഒക്കെ ആണെങ്കിലോ?
തൊട്ട് മുന്പത്തെ പോസ്റ്റില്‍ മാതൃഭൂമിയെ കുറിച്ച് ഞാന്‍ പ്രകടിപ്പിച്ച സംശയം ബലപ്പെടുകയാണോ ?
മേരാ ഭാരത് മഹാന്‍.
Wednesday, February 24, 2010
Sunday, February 14, 2010
മാതൃഭൂമിയുടെ സ്വന്തം ഇന്ത്യന്‍ മുജാഹിദീന്‍
പുണെ സ്‌ഫോടനം: പിന്നില്‍ ഇന്ത്യന്‍ മുജാഹിദീന്‍
പ്രവീണ്‍കൃഷ്ണന്‍
ന്യൂഡല്‍ഹി: പുണെയില്‍ ഓഷോ ആശ്രമത്തിനടുത്തുള്ള ജര്‍മന്‍ ബേക്കറിയില്‍ ശനിയാഴ്ചയുണ്ടായ വന്‍സ്‌ഫോടനത്തിനു പിന്നിലെ കൈകള്‍ ആരുടെതെന്ന് വ്യക്തമായിട്ടില്ലെങ്കിലും സംശയത്തിന്റെ കരിനിഴല്‍ നീളുന്നത് ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദീന്റെ നേര്‍ക്കാണ്. ലഷ്‌കര്‍-ഇ-തൊയ്ബയും ജമാ അത്തുദ്ദവയും സംശയിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്.
മുംബൈ ഭീകരാക്രമണപരമ്പരയുടെ മുഖ്യ സൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്ക് സ്‌ഫോടനവുമായി ബന്ധമുണ്ടാകാമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി പി.ചിദംബരം സൂചിപ്പിച്ചു. എന്നാല്‍, അന്വേഷണത്തിനുശേഷമേ ലഷ്‌കറിനോ ഇന്ത്യന്‍ മുജാഹിദീനോ ഇതുമായി ബന്ധമുണ്ടെന്ന് തീര്‍ത്തുപറയാനാവൂ എന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ രാജ്യമെങ്ങും അതിജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.........
ഇന്നത്തെ(15/02/2010) മാതൃഭൂമി പത്രത്തിന്റെ ലീഡ് വാര്‍ത്തയില്‍ നിന്നുള്ള ആദ്യത്തെ രണ്ടു പാരഗ്രാഫാണ് മുകളിലുള്ളത്
റിപോര്‍ട്ട് ഒന്നു കൂടി വായിച്ചു നോക്കൂ
തലക്കെട്ടില്‍ പറയുന്നു പുണെയില്‍ സ്ഫോടനം നടത്തിയത് ഇന്ത്യന്‍ മുജാഹിദീന്‍
അടുത്ത പാരഗ്രാഫില്‍ "സ്ഫോടനം നടത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും സംശയത്തിന്റെ കരിനിഴല്‍ നീളുന്നത് ഭീകര സംഘടനയായ ഇന്ത്യന്‍ മുജാഹിതീന്റെ നേര്‍ക്കാണ്"
തൊട്ടടുത്ത പാരഗ്രാഫില്‍ "അന്വേഷണത്തിന് ശേഷം മാത്രമേ ഇന്ത്യന്‍ മുജാഹിദീനോ ലശ്കറിനോ ബന്ധമുണ്ടോ എന്നു തീര്‍ത്ത് പറയാണാകൂ എന്ന് ആഭ്യന്തര മന്ത്രി പറഞ്ഞതായി മാതൃഭൂമി പറയുന്നു , അതായത് മേല്‍ പറഞ്ഞ തലക്കെട്ട് മാതൃഭൂമി പ്രത്യേക ലക്ഷ്യം വെച്ച് സ്വന്തമായി സൃഷ്ടീച്ചതാണെന്ന് വ്യക്തം
മുന്‍പും ഇത്തരം റിപ്പോര്‍റ്റ്കള്‍ മാതൃഭൂമി പത്രത്തില്‍ വന്നിട്ടുണ്ട് , പ്രവീണ്‍ കൃഷ്ണന്‍ തന്നെയാണ് സ്പെഷ്യലിസ്റ്റ്
മാതൃഭൂമിക്ക് അടുത്ത കാലത്ത് തുടങ്ങിയ കലശലായ മുസ്ലിം വിരോധത്തിന്റെ അക്കൌണ്ടില്‍ ഇത്തരം വാര്‍ത്തകള്‍ വക ചേര്‍ക്കുകയാണ് വായനക്കാര്‍ ചെയ്യുക പക്ഷേ മാതൃഭൂമിക്ക് മേല്‍ സംശയത്തിന്റെ കരിനിഴല്‍ വീഴുന്നതായി സൂക്ഷിച്ചു നോക്കിയാല്‍ വ്യക്തമാകും
മുംബൈ ആക്രമണത്തിന് ശേഷം ഒരു കൊല്ലത്തിലേറെ ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടായിരുന്നില്ല, പുണെ ആക്രമണം കഴിഞ്ഞ ഉടനെ ആഭ്യന്തര മന്ത്രി പറഞ്ഞത് മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ സൃഷ്ടിക്കരുത്, അന്വേഷണത്തിന് ശേഷം ആരാണു സ്ഫോടനം നടത്തിയതെന്ന് വ്യക്തമാക്കാം എന്നായിരുന്നു,
ഊഹാപോഹങ്ങള്‍ സൃഷ്ടിച്ച് യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ആഭ്യന്തരമന്ത്രി ഇതു പറഞ്ഞത് മുമ്പും ഇന്ത്യയില്‍ ഇത് പതിവാണ് ഇന്ത്യന്‍, ഡെക്കാണ് മുജാഹിധുകള്‍ ഇത്തരം പുകമാറയായിരുന്നു എന്ന് ലാഷ്കര്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന് ഹേഡ്ലീയെ പിടികൂടിയപ്പോള്‍ മാത്രമാണ് നമുക്ക് മനസ്സിലായത്,
സ്ഫോടനം നടത്തി രാജ്യത്തെ അസ്ഥിരപ്പെടുത്തുക എന്നതാണു ഭീകരരുടെ ലക്ഷ്യം, സ്ഫോടനം നടത്തിയ ഉടനെ ചില പേരുകള്‍ പ്രസിധപ്പെടുത്തി പുകമറ സൃഷ്ടിച്ച് രക്ഷപ്പെടുകയും രാജ്യം അസ്ഥിരമെന്ന് മാധ്യമങ്ങളിലെ ചര്‍ച്ചകളിലൂടെ ലോകത്തെ ബോധ്യപ്പെടുത്തി ലക്ഷ്യം നേടുകയും ചെയ്യുക എന്ന് സ്ഥിരം പരിപാടി തകര്‍ക്കാനാണ് ഊഹാപോഹങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ മാധ്യമങ്ങളോട് രാജ്യം ആവശ്യപെട്ടത്
ഇന്ത്യയിലെ ഒട്ടു മിക്ക പത്രമാധ്യമങ്ങളും അത് ശിരസാവഹിച്ചു, മാതൃഭൂമിയടക്കം ചിലര്‍ പഴയ പരിപാടി തുടരുന്നു...., മാതൃഭൂമിയെ ഭീകരര്‍ വിലക്കെടുത്തുവോ?, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാനും രാജ്യത്തെ അസ്ഥിരപ്പെടുത്തനുമുള്ള ഭീകരരുടെ ആയുധങ്ങളില്‍ മാതൃഭൂമിയും? ഡേവിഡ് കോള്‍ മാന് ഹെഡ്ലീ, തന്റെ ലക്ഷ്യങ്ങള്‍ നേടാന്‍ വേണ്ടി പലരെയും പലതിനെയും വിലക്കെടുത്തിട്ടുണ്ട്, അതില്‍ മാതൃഭൂമി പത്രവും പെടുന്നുവോ?,ഇല്ലെങ്കില്‍ എന്താണു ഇത്തരം വാര്‍ത്തകള്‍ കൊണ്ട് മാതൃഭൂമി ലക്ഷ്യമാക്കുന്നത് ?

Tuesday, February 2, 2010
കൊച്ചിന്‍ ഹനീഫ
കൊച്ചിന്‍ ഹനീഫ അന്തരിച്ചു, ഹനീഫയെക്കുറിച്ച് പ്രത്യേകമായി ഒന്നും പറയാനില്ല, ഒരു പറച്ചിലുകാരനും പറഞ്ഞു തീര്‍ക്കാന്‍ ആവാത്ത ആ പ്രതിഭയെക്കുറിച്ച് എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നു.
എനിക്കുമുണ്ട് ചെറിയോരനുഭവം,
2005 ല്‍ കോഴിക്കോട് എയര്‍പോര്‍ടില്‍ ചെക്ക് ഇന്‍ കഴിഞ്ഞു സെക്യൂരിടീ ചെകിന് കാത്തു നില്കുന്നു, ദേ അപ്പുറത്ത് മൂലയില്‍ ഒരാള്‍ , കൊച്ചിന്‍ ഹനീഫ, നീല ജീന്‍സും ഇളം പച്ച ടി ഷേര്‍ടും വേഷം, പലരും അടുത്തടുത്ത് പതുങ്ങി കളിക്കുന്നു, എല്ലാവര്‍ക്കും മുട്ടാന്‍ ഒരു ഇത്!
വലത് വശത്ത് കൂടി അടുത്ത് ചെന്നു
" അസ്സലാമു അലൈകും",
എന്നോടാണോ എന്ന ഭാവത്തില്‍ ഒരു നോട്ടം, ആണെന്ന് ഉറപ്പുവരുത്തിയ ശേഷം പതുക്കെ "വഅലൈകും അസ്സലാം",
"ആരാധകന്‍ അല്ല, ഒരു പ്രേക്ഷകന്‍"
അത് ഏറ്റു, ഉടനെ മറുപടി വന്നു, ഒരു പുഞ്ചിരിയുടെ അകമ്പടിയോടെ
"ആയികോട്ടെ അനിയാ"
"ഇക്കാ എങ്ങോട്ടാ, ഗള്‍ഫ് പ്രോഗ്രാം ഉണ്ടോ"
"ഇല്ല, മദ്രാസ് ലേക്ക് ആണ്"
"ഇക്കയുടെ കുടുംബത്തിനും കുട്ടികള്‍ക്ക്മൊക്കെ സുഖം അല്ലേ?"
വീണ്ടും ഏറ്റു
" ഓ സുഖം എങ്ങോട്ടാ?", "ദുബായിക്ക്"
"ജോലിയൊക്കെ സുഖം?", "സുഖം"
ആരോ ഒരാള്‍ കൈ പൊക്കി വിളിക്കുന്നു, താഴെ വെച്ചിരുന്ന ഹാന്‍ഡ് ബാഗ് കയ്യിലെടുത്ത്, "എന്നെ വിളിക്കുന്നു, പൊയ്കോട്ടെ, കാണാം", എന്റെ നീട്ടിയ കൈക്ക് ഒരു ഷേയ്ക്ക് ഹാന്‍ഡ്, ഒരു ചിരി
തീര്‍ന്നു, കൊച്ചിന്‍ ഹനീഫയെ ആദ്യമായും അവസാനമായും കണ്ടത് അന്നാണ്.
ആ പ്രതിഭയുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ആദരാന്ജലി.

Wednesday, January 13, 2010
Maharashtra ex-IGP says IB got Karkare killed - ആണോ?
Soumittra S Bose, TNN, 4 January 2010, 06:12am IST
NAGPUR: Former Inspector general of police SM Mushrif, who demanded a reinvestigation into the 26/11 incident through his controversial book ‘Who killed Karkare? The Real Face of Terrorism in India’ published in October last year, alleged that the Ram Pradhan committee report was a distorted and incomplete version of the facts. Mushrif, present in city on Sunday to address a meeting at Dhanwate National College, told TOI that he had highlighted in his book how former ATS chief Hemant Karkare was killed in a conspiracy hatched by Intelligence Bureau (IB) to pave way for the appointment of their favoured KP Raghuvanshi as ATS chief to thwart investigations against the Hindu hardliners allegedly involved in Malegaon blast of 2006. Mushrif had taken voluntary retirement from the force. “My book clearly exposed how IB conducted a parallel operation to eliminate Karkare in the lane of Rangbhavan.
The modus operandi of the gun-wielding terrorists at the Taj-Oberoi-Trident was completely different from the one at Cama and Rangbhavan lanes. I have found out at least 11 stark contrasting elements in two operations. When there was firing at CST, gun-shots were also heard at Cama and Rangbhavan lanes. How can same people be at two different places at same time,” he asked “Moreover, there were also media reports corroborated by top government official about how the terrorists were speaking in Marathi at Cama. It is baffling how the Pakistan-based terrorists could speak in Marathi,” said Mushrif.
He alleged that Raghuvanshi was brought in to shield the ‘big names’ that were surfacing in connection with Hindu terrorism. Mushrif claimed that Karkare’s death was an outcome of Brahminist forces colluding with IB.
“There is no way the Pradhan committee could do any justice to the job it was assigned. I believe neither RAW (Research and Analysis Wing) nor IB co-operated with it. They also may not have got access to the voice records of the calls made through control room. The log book record is of no use as there is no authenticity in call timings recorded by a constable,” said Mushrif charging that IB conducted its own clandestine operation when the LeT gunmen were running amok elsewhere in Mumbai.
“Even the Pradhan committee report leakage was part of the IB ploy to ascertain whether anyone knew the truth before it was actually tabled,” said Mushrif.
ഇത് ടൈമ്സ് ഓഫ് ഇന്ത്യയില്‍ വന്ന റിപോര്‍ട്ട് ആണ്. ജനുവരി നാലിന്,
ഇതില്‍ സത്യമുണ്ടോ?, ഉണ്ടെങ്കില്‍ എത്ര ഭയാനകമാണ് നമ്മുടെ രാജ്യത്തിന്റെ അവസ്ഥ!
ഏതാണ്ട് ഒന്നര ലക്ഷം കോടി രൂപായുടെ, ആയുധ ഇറക്കുമതിക്ക് അവസരം നല്‍കിയ മുംബൈ ആക്രമണത്തിന് പിന്നില്‍ ആരാണ് ?
ഇനി ഇപ്പറയുന്നത് തെറ്റാണോ?, എങ്കില്‍ കഴിഞ്ഞ ഒരു വര്‍ഷമായി കര്‍ക്കരേയുടെ കുടുംബവും മറ്റു പലരും ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെവിടെ?ദേശീയ താല്‍പര്യത്തിന് വിരുധമായ ഇത്തരം ഒരു പുസ്തകം എന്തു കൊണ്ട് നിരോധിക്കുന്നില്ല?! നമ്മുടെ ഭരണകൂടങ്ങള്‍ ആരെയാണു പേടിക്കുന്നത്? എന്തൊക്കെയാണ് ഒളിച്ച് വെക്കുന്നത്?

Friday, January 8, 2010
ബെര്‍ളിയും ചില അല്‍പന്മാരും
ബെര്‍ലി തോമസ് എന്ന ബ്ലോഗ്ഗര്‍, മലയാള ബ്ലോഗര്‍ മാരില് ശ്രധേയനാണ്, ബേര്‍ലിയുടെ പല രചനകളും ഏറെ പ്രചാരം നേടിയിട്ടുണ്ട്, പല പ്രസിധീകരണകളും അവ പ്രസിധീകരിചീട്ടുണ്ട്, ഈ മേയ്ലൂകളായി ലോകം മൊത്തം പ്രചരിച്ചിട്ടുണ്ട് ഇപ്പോഴും പ്രചരിക്കുന്നു,
അടുത്ത കാലത്ത് ബെര്‍ലി എഴുതിയ 'നെയ്യപ്പ ദൂരന്തം ഒരു ന്യൂസ് അവര്‍ അവതരണം' എന്ന ഹസ്യ ലേഖനം ചന്ദ്രിക ദിനപ്പത്രം പുന പ്രസിിധീകരിച്ചിട്ടുണ്ട് ബെര്‍ളിയുടെ പേരു വെച്ചു തന്നെ,
ഇതേ സാധനം കലാ കൌമുദി വാരികയുടെ പുതിയ ലക്കത്തില്‍ (vol : 36, issue 12) പ്രഭ നാരായണ പിള്ള അയച്ചു കൊടുത്തത് എന്ന പേരില്‍ പ്രസിധീകരിച്ചിട്ടുണ്ട്
ഈ പ്രഭ നാരായണ പിള്ള പണ്ട് കല കൌമുദിയില്‍ പ്രവര്‍ത്തിച്ചിരുന്ന' മരിച്ചു പോയ എം പി നാരായണ പിള്ളയുടെ വിധവ ആണെന്ന് തോന്നുന്നു മുമ്പയില്‍ താമസിക്കുന്ന വയസ്സായ ആ ആയമ്മക്ക് എവിടെ നിന്നോ കിട്ടിയ ഈമെയില്‍ വീട്ടില്‍ പതിവായി വെറുതെ കിട്ടുന്ന (ഭര്‍ത്താവിന്റെ പേരില്‍) പ്രസിധീകരണമായ കലാ കൌമുദിക്ക് അയച്ചു കൊടുത്തിട്ടുണ്ടാകാം അതു കിട്ടിയ കലാകൌമുദിക്ക് വിവിധ തസ്തികകളില്‍ എഡിറ്റര്‍മാറയി ആര്‍ പേര്‍ ഉള്ളാതായി വാരികയുടെ ആദ്യ പേജില്‍ തന്നെ അച്ചടിച്ചു വെച്ചിട്ടുണ്ട്
കെ സുകുമാരന്‍, പ്രസാദ് ലക്ഷ്മണന്‍, കെ ബാലചന്ദ്രന്‍, വി ടി ഷേല്‍വാരാജ്, പി ശശിധരന്‍, പി രവി കുമാര്‍.
കേരളത്തിലെ ഒരു ആനുകാലികത്തിന്റെ തലപ്പത്ത് ഇരിക്കുന്ന ഇവര്‍ ആയിരക്കണക്കിനാളുകള്‍ വായിച്ച ബേര്‍ലിയുടെ ലേഖനം കണ്ടിട്ടില്ല!,
ചന്ദ്രിക പത്രം പുനപ്രസിധീകരിച്ചതും വായിച്ചിട്ടില്ല!
ഏതോ ഒരു ആയമ്മ അയച്ചു തന്നു, അതു കൊണ്ട് അവരുടെ പേര്‍ വെച്ചു പ്രസിധീകരിക്കുന്നു!
മേല്‍ പേരു വെച്ച എഡിറ്റര്‍ മാര്‍ എന്ന അല്‍പന്മാര്‍ ഇതും ഇതിലപ്പുറവും ചെയ്യും എന്നറിയാന്‍ ഇതേ ലക്കം വാരികയില്‍ സക്കറിയയുടെ ലേഖനത്തിന്റെ കൂടെ കൊടുത്ത ചിത്രങ്ങള്‍ കണ്ടാല്‍ മതി
ആവശ്യത്തിന് സെക്സും ,വര്‍ഗീയാതയും, ഇപ്പൊഴിതാ മോഷണവും,
സാധനം വിറ്റു പോകാന്‍ മറ്റെന്ത് വേണം?
ബേര്‍ലിയെ വായിക്കാന്‍
berlytharangal.com

Labels:
എന്റെ കേരളം,
ദുഷ്ട ജന്മങ്ങള്,
മീഡിയ,
സഹൃദയര്‍
Thursday, January 7, 2010
ബസ് ചാര്‍ജ് വര്‍ധന വീണ്ടും!
ബസ് ചാര്‍ജ് വീണ്ടും വര്‍ധിപ്പിക്കുന്നു, കഴിഞ്ഞ കുറേ കൊല്ലങ്ങളായി കേരളത്തില്‍ നടന്നു വരുന്ന നാടകമാണ് അരങ്ങേറികൊണ്ടിരിക്കുന്നത്,
ചാര്‍ജ് കൂട്ടണമെന്ന ഉടമകളുടെ ആവശ്യപ്പെടല്‍...., സൂചന സമരം..., കൂട്ടില്ല എന്ന മന്ത്രിയുടെ പ്രഖ്യാപനം..., അനിശ്ചിത കാല ബസ് സമരം..., ജനം കുറച്ചു ദിവസം കഷ്ടപ്പെടുമ്പോള്‍ കൂട്ടിയാലും വേണ്ടിയില്ല ബസ് ഓടിയാല്‍ മതിയായിരുന്നു എന്ന് ചിന്തിച്ച് തുടങ്ങും, ഉടനെ മുന്നണിയോഗം..., ചാര്‍ജ് കുത്തനെ കൂട്ടുന്നു..., തുടര്‍ന്ന് ഭരണ- പ്രതിപക്ഷ കക്ഷികളുടെ യുവജന സംഘടനകള്‍ സമരത്തിന് ഇറങ്ങും..., വീണ്ടും ചര്‍ച്ച..., കൂട്ടിയ ചാര്‍ജ് പകുതി കുറക്കാന്‍ തീരുമാനം..., എല്ലാവര്‍ക്കും സന്തോഷം....! കേരളത്തിലെ മൂന്നരക്കോടി കഴുതകള്‍ക്ക് (സാക്ഷാല്‍ കഴുതകള്‍ മാനനഷ്ടത്തിനു കേസ് കൊടുക്കാരുത് പ്ലീസ്, വിശേഷിപ്പിക്കാന്‍ വേറെ വാക്ക് കിട്ടാത്തത് കൊണ്ടാണ്) മുന്‍പില്‍ സ്ഥിരമായി നടക്കുന്ന നാടകമാണിത്
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ബൂര്‍ശ്വ ബസ് മുതലാളിയും, ഉടമകളുടെ സംഘടനാ ഭാരവാഹിയും ഒക്കെ ആയിരുന്ന ഈ കുറിപ്പുകരന് , ഈ നാടകത്തിന്റെ തൊട്ട് മുമ്പുള്ള മറ്റൊരു നാടകം കൂടി അറിയാം
ബസ് ഉടമ സംഘത്തിന്റെ നേതാക്കള്‍ മന്ത്രിയും പാര്‍ടിയിലെ വേണ്ടപ്പെട്ടവരുമായി ചര്‍ച്ച, എത്ര കൂട്ടിയാല്‍ എത്ര കൊടുക്കും? കൊടുക്കണം?, ഏകദേശ ധാരണ രൂപപ്പെട്ടാല്‍ ബസ് ഉടമസ്ഥര്‍ക്ക് സംഘടനയുടെ ഉത്തരവ് വരും, ഇത്ര കൂട്ടും ഇത്ര കൊടുക്കണം, ബസ്സൊന്നിനു ഇത്ര രൂപാ , ലോംഗ് റൂട്ടില്‍ ഓടുന്നവര്‍ക്കും സിറ്റി ബസുകള്‍ക്കും, ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകും, കൊടുത്തെ പറ്റൂ, കൊടുക്കാത്തവന്റെ ബസ് ഉധ്ദ്യോഗസ്ഥ ലോബി കൈകാര്യം ചെയ്യും, ഈ പിന്നാമ്പുര നാടകത്തിന് ശേഷമാണ് അരങ്ങില്‍ മേല്പറഞ്ഞ നാടകം എത്തുന്നത്!
ഇക്കാര്യം കേരളത്തില്‍ എല്ലാവര്‍ക്കും അറിയാം, എല്ലാപാറ്‍ടികള്‍ക്കും നേതാക്കന്മാര്‍ക്കും അറിയാം, പത്രക്കാര്‍ക്കും പോലീസുകാര്‍ക്കും അറിയാം, സാക്ഷാല്‍ ബാലകൃഷ്ണപിള്ള മന്ത്രിയായപ്പോള്‍ ബസ്സുകാരില്‍ നിന്ന് പിരിചചത് അഞ്ചു കോടിയാണ്,(പിരിവില്‍ ഈ യുള്ലവനും പെടും, അടുത്ത കൊല്ലം ബസ് വിറ്റു, ആ കച്ചവടം നിര്‍ത്തി)
മിണ്ടാന്‍ നിര്‍വഹമില്ലാത്ത പൊതുജനത്തിന്റെ മേല്‍ ജനാധിപത്യം നടത്തുന്ന കുതിര കയറ്റമാണിത് .എന്നാണ് ഇതിനൊക്കെ ഒരു മാറ്റം?
തൊട്ടടുത്ത തമിഴ് നാട്ടില്‍ കേരളത്തിന്റെ പകുതിനിരക്കെ ഉള്ളൂ, എന്തു കൊണ്ട് ഇവിടെ കൂടുതല്‍?, അവിടെ കുറവ്? എന്താണു അടിസ്ഥാന പ്രശ്നം?, എന്നൊക്കെ പടിക്കേണ്ടതും ഉറക്കെ പറയേണ്ടതും ആരാണ് ? ,
രാഷ്ട്രീയക്കാരോ ? , തൊട്ട് മുകളിലെ നേതാവിന്റെയും, മത ജാതി നേതാക്കളുടെയും ആസനം തടവി അധികാരം കിട്ടാന്‍ പാഞ്ഞു നടക്കുന്ന വ്യക്തിതവും, രാജ്യ സ്നേഹവും തൊട്ട് തീണ്ടിയിട്ടില്ലാത്ത അഭിനവ പൊതു പ്രവര്‍ത്തകന് എവിടെ ഇതിനൊക്കെ നേരം?
പിന്നെ പത്രക്കാര്‍, ചാനലുകാര്‍?, അവര്‍ ബസ് ചാര്‍ജ് അന്വേഷിക്കാന്‍ പോകുന്ന നേരത്ത് സൂഫിയ മദനി എങ്ങാനും മൂത്രമൊഴിക്കാന്‍ പോയാലോ?, തല്‍സമയ കവറേജ് നഷ്ടമാവില്ലേ?
പിന്നെയാര്???, നമുക്ക് പുതിയ താരോധയങ്ങള്‍ക്ക് കാത്തിരിക്കാം
തമസോമ ജ്യോതീര്‍ ഗമയാ !
കൂരിരുള്‍ നീങ്ങും പ്രകാശം പരക്കും !
Subscribe to:
Posts (Atom)
എത്തി നോക്കിയവര്‍
Provided by website-hit-counters.com hit counter page. |