Wednesday, February 24, 2010

ഹെഡ്ലിയുടെ സ്വന്തം മാതൃഭൂമി!!

'ഹെഡ്‌ലി കഴിഞ്ഞ വര്‍ഷം പുണെ സന്ദര്‍ശിച്ചു'
Posted on: 25 Feb 2010

ന്യൂഡല്‍ഹി :ഭീകരനെന്ന് ആരോപിക്കപ്പെട്ട് അമേരിക്കയില്‍ കഴിയുന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി മുംബൈ ഭീകരാക്രമണത്തിനു ശേഷം പുണെ സന്ദര്‍ശിച്ചതായി ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്കു വിവരം കിട്ടി. ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതാണിത്.

കഴിഞ്ഞ മാര്‍ച്ചില്‍ പുണെയിലെത്തിയ ഹെഡ്‌ലി അവിടത്തെ ഓഷോ ആശ്രമവും നാഷണല്‍ ഡിഫന്‍സ് അക്കാദമിയും വീഡിയോയില്‍ പകര്‍ത്തിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡല്‍ഹിയില്‍ പ്രതിരോധ മന്ത്രാലയ ആസ്ഥാനമായ രക്ഷാഭവനെപ്പറ്റിയും ഹെഡ്‌ലി വിവരങ്ങള്‍ ശേഖരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

മുംബൈ ഭീകരാക്രമണത്തിന്റെ ഗൂഢാലോചനയില്‍ ഹെഡ്‌ലിക്ക് പങ്കുണ്ടെന്ന് അമേരിക്ക ആരോപിച്ചിട്ടുണ്ട്.

ഹെഡ്‌ലി അമേരിക്കയുടെ 'ഡബിള്‍ ഏജന്റാ'ണെന്ന് ഇന്ത്യ കുറ്റപ്പെടുത്തുന്നു. ഇയാളെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ അഭ്യര്‍ഥന അമേരിക്ക ഇതേവരെ സ്വീകരിച്ചിട്ടില്ല

മാതൃഭൂമി പത്രത്തില്‍ നിന്ന് തന്നെ യുള്ലതാണ് മുകളില്‍ കാണുന്ന റിപോര്‍ട്ട്, റിപോര്‍ടിലെ മര്യാദ കണ്ടോ?, "ഭീകരന്‍ എന്ന് ആരോപിക്കപേട്ട് ജയിലില്‍ കഴിയുന്ന ഹെഡ്ലീ", ഹെഡ്ലീക്കെതിരെ യുള്ല ആരോപണങ്ങള്‍ തെളിയിക്കപെടാത്ിടത്തോളം അയാള്‍ അരൊപിതന് മാത്രമാണ്‌, പക്ഷേ തീവ്രവാദം ആരോപിച്ച്‌ കോഴിക്കോട്ടും കണ്ണൂരിലുമൊക്കെ ജയിലില്‍ കഴിയുന്ന ചെറുപ്പാക്കാര്‍ കൊടും ഭീകരാരണ്, അവര്‍ക്ക് മാതൃഭൂമി സംശയത്തിന്റെ ആനുകൂല്യമ് നല്‍കുന്നില്ല, കാരണം നസീറും ഷഫാസും ഫൈസലുമൊക്കെ മുസ്ലിം പേരുള്ളവരാണ്,

ഹെഡ്ലീ അമേരിക്കയുടെ ഡബിള്‍ ഏജെന്റ്‌ ആണെന്ന് ഇന്ത്യ കൂറ്റപ്പെടുത്തുന്നു എന്നും മാതൃഭൂമി പറയുന്നു, പറഞ്ഞത് മാതൃഭൂമി ആയത്കൊണ്ട് ദേശസ്നേഹികള്‍ ക്ഷമിക്കും വല്ല മാധ്യമമോ തേജാസ്സോ ഒക്കെ ആണെങ്കിലോ?

തൊട്ട്‌ മുന്പത്തെ പോസ്റ്റില്‍ മാതൃഭൂമിയെ കുറിച്ച്‌ ഞാന്‍ പ്രകടിപ്പിച്ച സംശയം ബലപ്പെടുകയാണോ ?


മേരാ ഭാരത്‌ മഹാന്‍.

Sunday, February 14, 2010

മാതൃഭൂമിയുടെ സ്വന്തം ഇന്ത്യന്‍ മുജാഹിദീന്‍

പുണെ സ്‌ഫോടനം: പിന്നില്‍ ഇന്ത്യന്‍ മുജാഹിദീന്‍

പ്രവീണ്‍കൃഷ്ണന്‍

ന്യൂഡല്‍ഹി: പുണെയില്‍ ഓഷോ ആശ്രമത്തിനടുത്തുള്ള ജര്‍മന്‍ ബേക്കറിയില്‍ ശനിയാഴ്ചയുണ്ടായ വന്‍സ്‌ഫോടനത്തിനു പിന്നിലെ കൈകള്‍ ആരുടെതെന്ന് വ്യക്തമായിട്ടില്ലെങ്കിലും സംശയത്തിന്റെ കരിനിഴല്‍ നീളുന്നത് ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദീന്റെ നേര്‍ക്കാണ്. ലഷ്‌കര്‍-ഇ-തൊയ്ബയും ജമാ അത്തുദ്ദവയും സംശയിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്.

മുംബൈ ഭീകരാക്രമണപരമ്പരയുടെ മുഖ്യ സൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്ക് സ്‌ഫോടനവുമായി ബന്ധമുണ്ടാകാമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി പി.ചിദംബരം സൂചിപ്പിച്ചു. എന്നാല്‍, അന്വേഷണത്തിനുശേഷമേ ലഷ്‌കറിനോ ഇന്ത്യന്‍ മുജാഹിദീനോ ഇതുമായി ബന്ധമുണ്ടെന്ന് തീര്‍ത്തുപറയാനാവൂ എന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ രാജ്യമെങ്ങും അതിജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.........



ഇന്നത്തെ(15/02/2010) മാതൃഭൂമി പത്രത്തിന്റെ ലീഡ് വാര്‍ത്തയില്‍ നിന്നുള്ള ആദ്യത്തെ രണ്ടു പാരഗ്രാഫാണ് മുകളിലുള്ളത്

റിപോര്‍ട്ട് ഒന്നു കൂടി വായിച്ചു നോക്കൂ

തലക്കെട്ടില്‍ പറയുന്നു പുണെയില്‍ സ്ഫോടനം നടത്തിയത്‌ ഇന്ത്യന്‍ മുജാഹിദീന്‍

അടുത്ത പാരഗ്രാഫില്‍ "സ്ഫോടനം നടത്തിയത്‌ ആരാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും സംശയത്തിന്റെ കരിനിഴല്‍ നീളുന്നത്‌ ഭീകര സംഘടനയായ ഇന്ത്യന്‍ മുജാഹിതീന്റെ നേര്‍ക്കാണ്‌"

തൊട്ടടുത്ത പാരഗ്രാഫില്‍ "അന്വേഷണത്തിന്‌ ശേഷം മാത്രമേ ഇന്ത്യന്‍ മുജാഹിദീനോ ലശ്കറിനോ ബന്ധമുണ്ടോ എന്നു തീര്‍ത്ത്‌ പറയാണാകൂ എന്ന് ആഭ്യന്തര മന്ത്രി പറഞ്ഞതായി മാതൃഭൂമി പറയുന്നു , അതായത് മേല്‍ പറഞ്ഞ തലക്കെട്ട്‌ മാതൃഭൂമി പ്രത്യേക ലക്ഷ്യം വെച്ച്‌ സ്വന്തമായി സൃഷ്ടീച്ചതാണെന്ന് വ്യക്തം

മുന്‍പും ഇത്തരം റിപ്പോര്‍റ്റ്കള്‍ മാതൃഭൂമി പത്രത്തില്‍ വന്നിട്ടുണ്ട്‌ , പ്രവീണ്‍ കൃഷ്ണന്‍ തന്നെയാണ് സ്പെഷ്യലിസ്റ്റ്‌

മാതൃഭൂമിക്ക് അടുത്ത കാലത്ത് തുടങ്ങിയ കലശലായ മുസ്ലിം വിരോധത്തിന്റെ അക്കൌണ്ടില്‍ ഇത്തരം വാര്‍ത്തകള്‍ വക ചേര്‍ക്കുകയാണ്‌ വായനക്കാര്‍ ചെയ്യുക പക്ഷേ മാതൃഭൂമിക്ക്‌ മേല്‍ സംശയത്തിന്റെ കരിനിഴല്‍ വീഴുന്നതായി സൂക്ഷിച്ചു നോക്കിയാല്‍ വ്യക്തമാകും

മുംബൈ ആക്രമണത്തിന് ശേഷം ഒരു കൊല്ലത്തിലേറെ ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടായിരുന്നില്ല, പുണെ ആക്രമണം കഴിഞ്ഞ ഉടനെ ആഭ്യന്തര മന്ത്രി പറഞ്ഞത് മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ സൃഷ്ടിക്കരുത്‌, അന്വേഷണത്തിന്‌ ശേഷം ആരാണു സ്ഫോടനം നടത്തിയതെന്ന് വ്യക്തമാക്കാം എന്നായിരുന്നു,

ഊഹാപോഹങ്ങള്‍ സൃഷ്ടിച്ച്‌ യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ആഭ്യന്തരമന്ത്രി ഇതു പറഞ്ഞത് മുമ്പും ഇന്ത്യയില്‍ ഇത്‌ പതിവാണ് ഇന്ത്യന്‍, ഡെക്കാണ്‌ മുജാഹിധുകള്‍ ഇത്തരം പുകമാറയായിരുന്നു എന്ന് ലാഷ്കര്‍ ഭീകരന്‍ ഡേവിഡ്‌ കോള്‍മാന് ഹേഡ്ലീയെ പിടികൂടിയപ്പോള്‍ മാത്രമാണ്‌ നമുക്ക്‌ മനസ്സിലായത്,

സ്ഫോടനം നടത്തി രാജ്യത്തെ അസ്ഥിരപ്പെടുത്തുക എന്നതാണു ഭീകരരുടെ ലക്ഷ്യം, സ്ഫോടനം നടത്തിയ ഉടനെ ചില പേരുകള്‍ പ്രസിധപ്പെടുത്തി പുകമറ സൃഷ്ടിച്ച്‌ രക്ഷപ്പെടുകയും രാജ്യം അസ്ഥിരമെന്ന് മാധ്യമങ്ങളിലെ ചര്‍ച്ചകളിലൂടെ ലോകത്തെ ബോധ്യപ്പെടുത്തി ലക്ഷ്യം നേടുകയും ചെയ്യുക എന്ന് സ്ഥിരം പരിപാടി തകര്‍ക്കാനാണ്‌ ഊഹാപോഹങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ മാധ്യമങ്ങളോട് രാജ്യം ആവശ്യപെട്ടത്
ഇന്ത്യയിലെ ഒട്ടു മിക്ക പത്രമാധ്യമങ്ങളും അത്‌ ശിരസാവഹിച്ചു, മാതൃഭൂമിയടക്കം ചിലര്‍ പഴയ പരിപാടി തുടരുന്നു...., മാതൃഭൂമിയെ ഭീകരര്‍ വിലക്കെടുത്തുവോ?, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാനും രാജ്യത്തെ അസ്ഥിരപ്പെടുത്തനുമുള്ള ഭീകരരുടെ ആയുധങ്ങളില്‍ മാതൃഭൂമിയും? ഡേവിഡ്‌ കോള്‍ മാന് ഹെഡ്ലീ, തന്റെ ലക്ഷ്യങ്ങള്‍ നേടാന്‍ വേണ്ടി പലരെയും പലതിനെയും വിലക്കെടുത്തിട്ടുണ്ട്‌, അതില്‍ മാതൃഭൂമി പത്രവും പെടുന്നുവോ?,ഇല്ലെങ്കില്‍ എന്താണു ഇത്തരം വാര്‍ത്തകള്‍ കൊണ്ട് മാതൃഭൂമി ലക്ഷ്യമാക്കുന്നത്‌ ?

Tuesday, February 2, 2010

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ അന്തരിച്ചു, ഹനീഫയെക്കുറിച്ച് പ്രത്യേകമായി ഒന്നും പറയാനില്ല, ഒരു പറച്ചിലുകാരനും പറഞ്ഞു തീര്‍ക്കാന്‍ ആവാത്ത ആ പ്രതിഭയെക്കുറിച്ച് എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നു.
എനിക്കുമുണ്ട്‌ ചെറിയോരനുഭവം,
2005 ല്‍ കോഴിക്കോട് എയര്‍പോര്‍ടില്‍ ചെക്ക്‌ ഇന്‍ കഴിഞ്ഞു സെക്യൂരിടീ ചെകിന് കാത്തു നില്കുന്നു, ദേ അപ്പുറത്ത് മൂലയില്‍ ഒരാള്‍ , കൊച്ചിന്‍ ഹനീഫ, നീല ജീന്‍സും ഇളം പച്ച ടി ഷേര്‍ടും വേഷം, പലരും അടുത്തടുത്ത് പതുങ്ങി കളിക്കുന്നു, എല്ലാവര്‍ക്കും മുട്ടാന്‍ ഒരു ഇത്‌!

വലത് വശത്ത്‌ കൂടി അടുത്ത്‌ ചെന്നു
" അസ്സലാമു അലൈകും",
എന്നോടാണോ എന്ന ഭാവത്തില്‍ ഒരു നോട്ടം, ആണെന്ന് ഉറപ്പുവരുത്തിയ ശേഷം പതുക്കെ "വഅലൈകും അസ്സലാം",

"ആരാധകന്‍ അല്ല, ഒരു പ്രേക്ഷകന്‍"
അത്‌ ഏറ്റു, ഉടനെ മറുപടി വന്നു, ഒരു പുഞ്ചിരിയുടെ അകമ്പടിയോടെ
"ആയികോട്ടെ അനിയാ"

"ഇക്കാ എങ്ങോട്ടാ, ഗള്‍ഫ് പ്രോഗ്രാം ഉണ്ടോ"
"ഇല്ല, മദ്രാസ്‌ ലേക്ക് ആണ്"

"ഇക്കയുടെ കുടുംബത്തിനും കുട്ടികള്‍ക്ക്മൊക്കെ സുഖം അല്ലേ?"

വീണ്ടും ഏറ്റു

" ഓ സുഖം എങ്ങോട്ടാ?", "ദുബായിക്ക്"
"ജോലിയൊക്കെ സുഖം?", "സുഖം"

ആരോ ഒരാള്‍ കൈ പൊക്കി വിളിക്കുന്നു, താഴെ വെച്ചിരുന്ന ഹാന്‍ഡ് ബാഗ്‌ കയ്യിലെടുത്ത്‌, "എന്നെ വിളിക്കുന്നു, പൊയ്കോട്ടെ, കാണാം", എന്റെ നീട്ടിയ കൈക്ക്‌ ഒരു ഷേയ്ക്ക് ഹാന്‍ഡ്, ഒരു ചിരി

തീര്‍ന്നു, കൊച്ചിന്‍ ഹനീഫയെ ആദ്യമായും അവസാനമായും കണ്ടത്‌ അന്നാണ്.
ആ പ്രതിഭയുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ആദരാന്ജലി.

എത്തി നോക്കിയവര്‍

hit counter
Provided by website-hit-counters.com hit counter page.